ശബരിമലയിൽ ഇന്ന് മണ്ഡലപൂജ; നടയടക്കും- മകരവിളക്കിന് വിപുലമായ ഒരുക്കങ്ങൾ

മകരവിളക്ക് ഉൽസവത്തിനായി 30ന് വൈകിട്ട് അഞ്ചുമണിക്ക് വീണ്ടും നട തുറക്കും. ജനുവരി 15ന് ആണ് മകരവിളക്ക്.

By Trainee Reporter, Malabar News
Sabarimala
Ajwa Travels

പത്തനംതിട്ട: ശബരിമലയിൽ ഇന്ന് മണ്ഡലപൂജ. രാവിലെ 10.30നും 11.30നും ഇടയിലാകും മണ്ഡലപൂജ നടക്കുക. പുലർച്ചെ മുതൽ വലിയ തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. മണ്ഡലപൂജക്ക് ശേഷം രാത്രി 11 മണിയോടെ ശബരിമല നട അടക്കും. മകരവിളക്ക് ഉൽസവത്തിനായി 30ന് വൈകിട്ട് അഞ്ചുമണിക്ക് വീണ്ടും നട തുറക്കും. ജനുവരി 15ന് ആണ് മകരവിളക്ക്.

വലിയ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ശബരിമലയിൽ മകരവിളക്കിന് കൃത്യമായ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് പിഎസ് പ്രശാന്ത് അറിയിച്ചു. മകരവിളക്കിന് സ്‌പോട്ട് ബുക്കിങ് 80,000 ആക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മണ്ഡല പൂജക്ക് മുന്നോടിയായുള്ള തങ്കയങ്കി ഘോഷയാത്ര ഇന്നലെ രാത്രിയോടെ സന്നിധാനത്തെത്തിയിരുന്നു.

തങ്കയങ്കി ചാർത്തിയ അയ്യപ്പനെ കാണാൻ വലിയ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്. മകരവിളക്ക് പ്രമാണിച്ചു ജനുവരി 13ന് വൈകിട്ട് പ്രസാദ ശുദ്ധക്രിയകൾ നടക്കും. ജനുവരി 14ന് രാവിലെ ബിംബശുദ്ധക്രിയയും നടക്കും. ജനുവരി 15നാണ് മകരവിളക്ക്. അന്ന് വെളുപ്പിന് 2.46ന് മകരസംക്രമ പൂജ നടക്കും. പതിവ് പൂജകൾക്ക് ശേഷം വൈകിട്ട് അഞ്ചുമണിക്കാണ് നട തുറക്കുക. ജനുവരി 20 വരെ ഭക്‌തർക്ക്‌ ദർശനത്തിനുള്ള സൗകര്യമുണ്ടാകും. ജനുവരി 21ന് നട അടയ്‌ക്കും.

Most Read| ‘ഈ അവസ്‌ഥയിലേക്ക് എത്തിച്ച സർവശക്‌തന് നന്ദി’; അവാർഡുകൾ തിരികെ നൽകുമെന്ന് വിനേഷ് ഫോഗട്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE