കോഴിക്കോട്: പന്തീരാങ്കാവ് കെഎസ്ഇബി ഓഫിസിൽ പൊതുജനം പ്രതിഷേധിച്ചെത്തി അതിക്രമം നടത്തിയെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. കഴിഞ്ഞ രാത്രി വൈദ്യുതി നിലച്ചതിനെ തുടർന്നാണ് നാട്ടുകാർ കെഎസ്ഇബി ഓഫിസിൽ പ്രതിഷേധവുമായി എത്തിയത്. തുടർന്ന് അക്രമം നടത്തുകയായിരുന്നുെവന്ന് കെഎസ്ഇബി ജീവനക്കാർ നൽകിയ പരാതിയിൽ പറയുന്നു.
അതിക്രമിച്ചു കയറിയതിനും നാശനഷ്ടം വരുത്തിയതിലും പ്രതിഷേധിച്ച് ജീവനക്കാർ സംയുക്തമായി പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. അക്രമികളെ അറസ്റ്റു ചെയ്തു ജീവനക്കാർക്ക് സ്വൈര്യമായി ജോലി ചെയ്യുവാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് വിവിധ സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു. അതേസമയം, പരാതി ലഭിച്ചെന്നും പ്രാഥമിക അന്വേഷണം നടത്തിയ ശേഷമേ കേസ് രജിസ്റ്റർ ചെയ്യുകയുള്ളുവെന്നും പൊലീസ് അറിയിച്ചു.
വൈദ്യുതി നിലച്ചപ്പോൾ കെഎസ്ഇബിയിലേക്ക് വിളിച്ചപ്പോൾ ആരും ഫോൺ എടുത്തില്ലെന്നും, ചില സമയങ്ങളിൽ ഫോൺ എൻഗേജ് ആക്കി വയ്ക്കുകയും ചെയ്തെന്നും അന്വേഷിക്കാനെത്തിയ നാട്ടുകാരോട് അപമര്യാദയായി ജീവനക്കാർ പെരുമാറിയെന്നും നാട്ടുകാർ ആരോപിക്കുന്നു. കടുത്ത ചൂടിൽ രാത്രി കാലങ്ങളിൽ വൈദ്യുതി നഷ്ടപ്പെട്ടാൽ ഓഫീസിലേക്ക് വിളിക്കുമ്പോൾ ആരും ഫോൺ എടുക്കാറില്ലെന്നും എടുത്താൽ തന്നെ വ്യക്തമായ ഉത്തരം തരാറില്ലെന്നും ജീവനക്കാർ ജോലിയിൽ ഉണ്ടാകാറില്ലെന്നും നാട്ടുകാർ ആരോപിക്കുന്നുണ്ട്.
HEALTH | ശാസ്ത്ര വിദ്യാർഥികളിൽ വിഷാദരോഗവും ആത്മഹത്യാ ചിന്തകളും വർധിക്കുന്നതായി പഠനം








































