റിയാദ്: വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി സൗദിയിലെ പരിസ്ഥിതി നിയമങ്ങള്‍ കര്‍ശനമാക്കുന്നു. അനധികൃതമായി മരങ്ങള്‍ മുറിക്കുന്ന കുറ്റത്തിന് അടക്കം വന്‍ തുക പിഴയും ജയില്‍ ശിക്ഷയും ഏര്‍പ്പെടുത്താന്‍ ഭരണകൂടം തീരുമാനിച്ചു.
30 മില്യണ്‍ റിയാല്‍ വരെ പിഴയും 10 വര്‍ഷം വരെ തടവുമാണ് ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്ക് ലഭിക്കുക എന്ന് സൗദി പബ്ളിക് പ്രോസിക്യൂഷന് അറിയിച്ചു.
‘മരങ്ങള്‍, ഔഷധ ചെടികള്‍, ചെറുവൃക്ഷങ്ങള്‍ എന്നിവ മുറിക്കുകയോ അവയുടെ ഘടനക്കും വളര്‍ച്ചക്കും ദോഷകരമാവുന്ന രീതിയില്‍ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്’ പബ്ളിക് പ്രോസിക്യൂഷന് ട്വിറ്ററിലൂടെ അറിയിച്ചു.
സൗദി ഭരണകൂടം നടപ്പാക്കുന്ന വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണ് നടപടി. പരിസ്ഥിതി മേഖലയില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ മാസം സൗദിയിലെ പരിസ്ഥിതി മന്ത്രി അബ്ദുൾ റഹ്മാൻ അല്‍ ഫദ്ലി പുതിയ ഗ്രീന്‍ ക്യാംപയിന് ആരംഭിക്കുവാന്‍ തീരുമാനിച്ചതായി പ്രഖ്യാപിച്ചിരുന്നു. 10 മില്യണ്‍ മരങ്ങള്‍ രാജ്യത്ത് നടാനാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.
Read Also: ബിഹാറില്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തില്‍ ഉന്തും തള്ളും