പൊന്നാനി: സ്‌കൂളുകളും പരിസരവും ശുചീകരിച്ച് ഈഴുവതിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രവർത്തകർ. വിദ്യാലയങ്ങൾ തുറക്കുന്നതിനോട് അനുബന്ധിച്ചാണ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും കെഎസ്‌യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും സംയുക്‌താഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തികൾ നടന്നത്.
‘പ്രതിരോധം ശുചിത്വത്തിലൂടെ‘ എന്ന പ്രമേയത്തെ ആസ്‌പദമാക്കിയാണ് മണ്ഡലത്തിലെ 22 വാർഡുകളിലെ സ്‌കൂളുകളും പരിസരവും ശുചീകരിച്ചത്. ഈഴുവതിരുത്തി കെഇഎഎൽപി സ്‌കൂളിൽ ബ്‌ളോക് കോൺഗ്രസ് സെക്രട്ടറി പ്രദീപ് കാട്ടിലായിൽ ഉൽഘാടനം നിർവഹിച്ച ശുചീകരണ പ്രവർത്തിയിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.
ഈഴുവതിരുത്തി മണ്ഡലം പ്രസിഡണ്ട് നബീൽ നൈതല്ലൂർ അധ്യക്ഷത വഹിച്ച ശുചീകരണ പ്രവർത്തിക്ക് രാമചന്ദ്രൻ, രവീന്ദ്രൻ, അബു കാളമ്മൽ, ജാഫർ, രജീഷ്, ഷാജിമോൻ എന്നിവർ നേതൃത്വം നൽകി. ബിയ്യം എൽപി സ്‌കൂളിൽ നടന്ന പരിപാടിയുടെ ഉൽഘാടനം മുൻ കൗൺസിലർ നാസർ നിർവഹിച്ചു.
Most Read: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ്; സോണിയാ ഗാന്ധിക്ക് കത്തയച്ച് സിദ്ദു