പാലക്കാട്: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിൽ. പത്തനംതിട്ട സ്ഥാനാർഥി അനിൽ ആന്റണിയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കാൻ ഈ മാസം 15നും പ്രധാനമന്ത്രി കേരളത്തിൽ എത്തിയിരുന്നു. പാലക്കാട് രാവിലെ പത്തരയ്ക്ക് നരേന്ദ്രമോദി 30 മിനിറ്റ് നീണ്ടുനിൽക്കുന്ന റോഡ് ഷോ നടത്തും.
രാവിലെ 10.15ന് പാലക്കാട് മേഴ്സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി, റോഡ് മാർഗം റോഡ് ഷോ തുടങ്ങുന്ന അഞ്ചുവിളക്കിലെത്തും. അവിടെ മുതൽ ഹെഡ് പോസ്റ്റോഫീസ് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിലാണ് റോഡ് ഷോ. ഏകദേശം 50,000 പേരെ റോഡ് ഷോയിൽ അണിനിരത്താനാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. സന്ദർശനത്തിന് മുന്നോടിയായി പാലക്കാട് നഗരത്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
പാലക്കാട്ടെ പരിപാടിക്ക് ശേഷം ഇന്ന് തമിഴ്നാട് സേലത്തും പ്രധാനമന്ത്രിക്ക് പൊതുയോഗമുണ്ട്. ഉച്ചയ്ക്ക് ഒരുമണിക്കാണ് സേലത്തെ പൊതുയോഗം. ഐഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമിയുടെ തട്ടകത്തിലാണ് മോദിയുടെ പ്രസംഗം. 2014ൽ ആദ്യമായി ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി ആയപ്പോഴാണ് മോദി അവസാനം സേലം സന്ദർശിച്ചത്. 1996ലെ തിരഞ്ഞെടുപ്പിലാണ് അവസാനം ബിജെപി ഇവിടെ മൽസരിച്ചത്.
Most Read| തിരഞ്ഞെടുപ്പ് ബോണ്ട്: വ്യാഴാഴ്ചക്കകം എല്ലാം വെളിപ്പെടുത്തണം; സുപ്രീം കോടതി






































