ബജറ്റ് ജനകീയമായിരിക്കും, വിദ്വേഷം മാറ്റിവെച്ചു പ്രതിപക്ഷം സഹകരിക്കണമെന്ന് പ്രധാനമന്ത്രി

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് നാളെയാണ് അവതരിപ്പിക്കുക.

By Trainee Reporter, Malabar News
'Painful'; Prime Minister condoles on the death of Captain Varun Singh
Ajwa Travels

ന്യൂഡെൽഹി: ബജറ്റ് സമ്മേളനം സർഗാൽമകമായിരിക്കുമെന്നും ജനങ്ങളുടെ ആവശ്യങ്ങളുടെ പൂർത്തീകരണത്തിന് ഒന്നിച്ച് നീങ്ങണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കുന്നതിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മോദി. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് നാളെയാണ് അവതരിപ്പിക്കുക.

മൂന്നാമത് അധികാരത്തിലെത്താനും ബജറ്റ് അവതരിപ്പിക്കാനുമുള്ള ഭാഗ്യം ലഭിച്ചുവെന്നും ജനകീയ ബജറ്റായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റുന്ന ബജറ്റായിരിക്കും. അമൃതകാലത്തെ സുപ്രധാന ബജറ്റായിരിക്കുമിത്. ബജറ്റ് സമ്മേളനം സുഗമമായി കൊണ്ടുപോകാൻ എല്ലാ ജനപ്രതിനിധികളും സഹകരിക്കണം. 2047ലേക്കുള്ള റോഡ് മാപ്പ് കൂടിയാണ് ഈ ബജറ്റ്.

വിദ്വേഷം മാറ്റിവെച്ച് പ്രതിപക്ഷം സഹകരിക്കണം. പഴയകാല വൈരാഗ്യങ്ങൾ മറക്കണം. രാജ്യത്തിന്റെ വികസനം കൂട്ടുത്തരവാദിത്തമാണ്. ചില കക്ഷികൾ പ്രതിലോമ രാഷ്‌ട്രീയമാണ് പിന്തുടരുന്നത്. ചില പാർട്ടികൾ പാർലമെന്റിന്റെ വിലയേറിയ സമയം നഷ്‌ടപ്പെടുത്തുകയാണ്. പരാജയം മറച്ചുവെക്കാൻ ബഹളം വെച്ച് അന്തരീക്ഷം മോശമാക്കുന്നു. ജനങ്ങളുടെ അംഗീകാരത്തോടെയാണ് വീണ്ടും അധികാരത്തിൽ എത്തിയത്. ജനവിധി മായ്‌ച്ച് കളയാനാവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

Most Read| ഈ മാസത്തെ ക്ഷേമപെൻഷൻ ബുധനാഴ്‌ച മുതൽ വിതരണം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE