ബജറ്റ് സമ്മേളനം ഇന്ന് മുതൽ പുനരാരംഭിക്കും; ധനബിൽ ലോക്‌സഭയിൽ

വഖഫ് ബോർഡുകളുടെ അധികാരങ്ങൾ പരിമിതപ്പെടുത്തുന്നത് ഉൾപ്പടെയുള്ള നിയമഭേദഗതികൾ ഈ പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ടേക്കും.

By Trainee Reporter, Malabar News
Parliament Security Breach _ Malayalam News
Representational image
Ajwa Travels

ന്യൂഡെൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് മുതൽ പുനരാരംഭിക്കും. വഖഫ് ബോർഡുകളുടെ അധികാരങ്ങൾ പരിമിതപ്പെടുത്തുന്നത് ഉൾപ്പടെയുള്ള നിയമഭേദഗതികൾ ഈ പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ടേക്കും.

രാവിലെ 11 മണിക്കാണ് ലോക്‌സഭയും രാജ്യസഭയും ആരംഭിക്കുക. ധനബിൽ ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ ലോക്‌സഭയിൽ വെക്കും. ഗോവ നിയമസഭയിൽ എസ്‌ടി പ്രതിനിധ്യത്തിന്റെ കാര്യത്തിൽ ഭേദഗതി നിയമമന്ത്രി അർജുൻ റാം മേഘ്‌വാളും അവതരിപ്പിക്കും.

100 ദിവസം തൊഴിൽ ഉറപ്പാക്കുന്ന തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ ബംഗാളിന് കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടില്ലെന്ന് ഇന്നലെ തൃണമൂൽ കോൺഗ്രസ് എംപി ഡെറെക് ഒബ്രയൻ അറിയിച്ചിരുന്നു. രാജ്യസഭയിൽ സർക്കാർ തന്നെ നൽകിയ മറുപടിയിലും ഇക്കാര്യങ്ങൾ വെളിപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Most Read| ഇറാൻ-ഇസ്രയേൽ യുദ്ധസാധ്യത; പൗരൻമാർ ഉടൻ ലബനൻ വിടണമെന്ന് യുഎസ് മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE