മലപ്പുറം: ജില്ലയിലെ താനൂർ ദേവദാർ റെയിൽവേ മേൽപ്പാലത്തിൽ നിന്നും സ്വകാര്യ ബസ് താഴേക്ക് മറിഞ്ഞു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. കൂടാതെ പരിക്കേറ്റ ആളുകളിൽ 5 പേരുടെ നില ഗുരുതരമാണെന്നും സൂചനയുണ്ട്. പരിക്കേറ്റ ആളുകളെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തിരൂരിൽ നിന്നും താനൂർ ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് പാലത്തിൽ നിന്നും മറിഞ്ഞത്. അതേസമയം ബസിൽ എത്ര യാത്രക്കാർ ഉണ്ടായിരുന്നു എന്ന കാര്യത്തിൽ വ്യക്തതയില്ല. താനൂർ ഭാഗത്തേക്ക് അതിവേഗത്തിൽ വരികയായിരുന്ന ബസ് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് താഴേക്ക് മറിയുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നത്.
Read also: പുരോഹിതന്റെ പേരിൽ പണം തട്ടിപ്പ്; യുവാവ് അറസ്റ്റിൽ







































