പാലക്കാട്: ജില്ലയിലെ പന്നിയങ്കര ടോൾ പ്ളാസയിൽ ടോൾ നിരക്ക് പിൻവലിക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസുടമകൾ ഇന്ന് മുതൽ അനിശ്ചിതകാല പണിമുടക്കിൽ. പ്രതിമാസം 10,000 രൂപ ടോൾ നൽകാനാവില്ലെന്ന് വ്യക്തമാക്കിയാണ് തൃശൂർ, പാലക്കാട് ജില്ലകളിലെ സ്വകാര്യ ബസുകൾ പണിമുടക്കാൻ തീരുമാനിച്ചത്.
ടോൾ നിരക്കിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കാമെന്ന് ജില്ലാ ഭരണകൂടം ഉറപ്പ് നൽകിയിരുന്നു. എന്നാ ഇത് പാലിക്കാത്തതിന് പിന്നാലെയാണ് സ്വകാര്യ ബസുടമകൾ സമരവുമായി മുന്നോട്ട് പോകാൻ ഒരുങ്ങുന്നത്. വർധിപ്പിച്ച ടോൾ നിരക്കിനെതിരെ ടിപ്പർ ലോറികളും ടോൾ പ്ളാസയിൽ നിർത്തിയിട്ട് നേരത്തെ പ്രതിഷേധിച്ചിരുന്നു. കഴിഞ്ഞ മാർച്ച് 9ആം തീയതി മുതലാണ് പന്നിയങ്കര ടോൾ പ്ളാസയിൽ ടോൾ പിരിവ് ആരംഭിച്ചത്.
Read also: സുബൈർ വധക്കേസ്; പ്രതികളുമായി ഇന്ന് തെളിവെടുപ്പ്






































