പാലക്കാട്: ജില്ലയിലെ പന്നിയങ്കര ടോൾ പ്ളാസയിൽ ടോൾ നിരക്ക് കുറച്ചു. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ടോൾ നിരക്ക് കുറച്ചത്. ഇന്ന് മുതൽ കുറച്ച ടോൾ നിരക്കാണ് യാത്രക്കാരിൽ നിന്നും ഈടാക്കിയത്.
പന്നിയങ്കരയിൽ അമിത ടോൾ നിരക്കിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുകൾ ടോൾ നൽകാതെ പോയതോടെ കരാർ കമ്പനി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ബസുടമകളും ലോറി ഉടമകളും കേസിൽ കക്ഷി ചേർന്ന് തങ്ങളുടെ വാദം അവതരിപ്പിച്ചു. ഇതോടെയാണ് ഹൈക്കോടതി നിരക്ക് കുറയ്‌ക്കാൻ നിർദ്ദേശം നൽകിയത്.
കഴിഞ്ഞ 2022 മാർച്ച് 9ആം തീയതി മുതലാണ് പന്നിയങ്കര ടോൾ പ്ളാസയിൽ ടോൾ ആരംഭിച്ചത്. തുടർന്ന് ഏപ്രിൽ ഒന്നാം തീയതി മുതൽ തുക വീണ്ടും വർധിപ്പിക്കുകയായിരുന്നു.
Read also: കോവിഡ് കേസുകളിലെ വർധനവ്; നാലാം തരംഗ സാധ്യതയില്ലെന്ന് ഐസിഎംആർ