പുതുക്കിയ ടോൾ പിരിക്കരുത്; പന്നിയങ്കരയിൽ കൂട്ടിയ ടോൾ നിരക്ക് ഈടാക്കുന്നത് തടഞ്ഞ് ഹൈക്കോടതി

By Team Member, Malabar News
High Court Stayed The Increased Toll Collection At Panniyankara Toll Plaza
Ajwa Travels

പാലക്കാട്: പന്നിയങ്കര ടോൾ പ്ളാസയിൽ പുതുക്കിയ നിരക്കിൽ ടോൾ പിരിക്കുന്നത് തടഞ്ഞ് ഹൈക്കോടതി. പഴയ നിരക്കിൽ തന്നെ ടോൾ പിരിക്കണമെന്നാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിൽ വ്യക്‌തമാക്കുന്നത്‌.

ടോളിൽ അമിത നിരക്ക് ഈടാക്കുന്നതിനെതിരെ ബസ് ഉടമകൾ പന്നിയങ്കര ടോൾ പ്ളാസയിൽ വൻ പ്രതിഷേധം നടത്തിയിരുന്നു. തുടർന്ന് ടോൾ പിരിക്കാൻ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ടോൾ കമ്പനി ബസ് ഉടമകൾക്ക് എതിരെ ഹരജി നൽകി. ഈ ഹരജിയിൽ അഡ്വ. ഷാജി കെ കോടങ്കണ്ടത്ത് കക്ഷി ചേരുകയും, പണി പൂർത്തിയാകാതെ അമിത നിരക്ക് ഈടാക്കുന്നത് ചോദ്യം ചെയ്യുകയും ചെയ്‌തു. തുടർന്ന് പണി പൂർത്തിയാക്കാതെ കമ്പനിക്ക് കംപ്‌ളീഷൻ സർട്ടിഫിക്കറ്റ് നൽകിയത് ചോദ്യം ചെയ്‌തെങ്കിലും, വേറെ ഹരജി നൽകാനാണ് ഹൈക്കോടതിയുടെ നിർദ്ദേശം.

Read also: നടൻ ധർമജന്റെ ഫിഷ് ഹബ്ബിൽ പരിശോധന; പിടിച്ചെടുത്തത് 200 കിലോ പഴകിയ മീൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE