പന്നിയങ്കര ടോൾ വിഷയം; സംസ്‌ഥാന വ്യാപക സമരത്തിന് ഒരുങ്ങി ബസുടമകൾ

By Staff Reporter, Malabar News
toll rate will increase at Panniangara; The action followed the High Court order
പന്നിയങ്കര ടോള്‍ പ്ളാസ
Ajwa Travels

തൃശൂർ: പന്നിയങ്കര ടോൾ വിഷയത്തിൽ സംസ്‌ഥാന വ്യാപകമായി പണിമുടക്കിന് മുന്നറിയിപ്പ്. മോട്ടോർ വാഹന പണിമുടക്ക് നടത്തുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പന്നിയങ്കര ടോൾ പ്ളാസയിലൂടെ സർവീസ് നടത്തുന്ന 150ഓളം സ്വകാര്യ ബസുകൾ കഴിഞ്ഞ 22 ദിവസമായി സർവീസ് നടത്തുന്നില്ല.

ആ റൂട്ടിലെ ബസ് സർവീസുകളും, തൃശൂർ, പാലക്കാട് ബസുകളുടേയും സർവീസ് നിർത്തിയിട്ടും അധികൃതർ ചർച്ചയ്‌ക്ക് തയ്യാറായില്ലെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ ഭാരവാഹി പറഞ്ഞു.

അതുകൊണ്ടാണ് മോട്ടോർ വാഹന പണിമുടക്കിലേക്ക് കടക്കാൻ തീരുമാനിച്ചതെന്ന് ഇദ്ദേഹം പറഞ്ഞു. മോട്ടോർ വാഹന മേഖലയിൽ ഉപജീവനം നടത്തുന്ന കേരളത്തിലെ മുഴുവൻ പേരെയും അണിനിരത്തി പണിമുടക്കിന് ഒരുങ്ങുകയാണ് ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ.

ഇത് സംബന്ധിച്ച് ട്രേഡ് യൂണിയനുകളുമായി ചർച്ച നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. മെയ് 1ന് ശേഷം തീരുമാനം ഉണ്ടായില്ലെങ്കിൽ പണിമുടക്കിലേക്ക് തന്നെ നീങ്ങുമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ അറിയിച്ചു.

Read Also: കാബൂളിലെ മസ്‌ജിദിൽ സ്‍ഫോടനം; 10 പേർ കൊല്ലപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE