കോവിഡ് കേസുകളിലെ വർധനവ്; നാലാം തരംഗ സാധ്യതയില്ലെന്ന് ഐസിഎംആർ

By News Desk, Malabar News
Covid In India-update
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും കൂടുന്നു. 24 മണിക്കൂറിനിടെ 4,370 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ഇത് നാലാം തരംഗത്തിന്റെ സൂചനയല്ലെന്നാണ് ഐസിഎംആർ പറയുന്നത്. രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ കൂടുന്നതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഐസിഎംആര്‍ അഡീഷണല്‍ ഡയറക്‌ടർ ജനറല്‍ സമീരന്‍ പാണ്ഡ പറഞ്ഞു.

അഞ്ച് സംസ്‌ഥാനങ്ങളിലെ ഏതാനും ജില്ലകളില്‍ മാത്രമാണ് കൂടുതല്‍ കേസുകളുള്ളതെന്നും ഈ സംസ്‌ഥാനങ്ങളില്‍ മൊത്തത്തില്‍ രോഗവ്യാപനം റിപ്പോർട് ചെയ്‌തിട്ടില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. രോഗ വ്യാപനം റിപ്പോർട് ചെയ്യുന്ന സംസ്‌ഥാനങ്ങള്‍ക്ക് കേന്ദ്രം കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. കോവിഡ് മാര്‍ഗ നിർദ്ദേശങ്ങൾ പാലിക്കുന്നതില്‍ വീഴ്‌ച വരുത്തരുതെന്നും നിർദ്ദേശം നല്‍കിയിട്ടുണ്ട്.

Most Read: വിവാഹത്തിന് എത്തിയവർക്ക് സമ്മാനമായി ഹെൽമെറ്റ്; ദമ്പതികൾക്ക് കയ്യടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE