കുവൈറ്റ്: സ്വകാര്യ കമ്പനികളിൽ നിശ്ചിത ശതമാനം സ്വദേശി ജീവനക്കാരെ നിയമിച്ചില്ലെങ്കിൽ കനത്ത പിഴ ചുമത്താൻ തീരുമാനിച്ച് കുവൈറ്റ്. പബ്ളിക് അതോറിറ്റി ഫോര്‍ മാന്‍പവറിലെ നാഷണല്‍ ലേബര്‍ വിഭാഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശി വൽക്കരണം കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് അധികൃതർ ഇപ്പോൾ നടപടികൾ ശക്തമാക്കുന്നത്.
പബ്ളിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ സ്വകാര്യ സ്ഥാപനങ്ങളുടെ പിഴത്തുക വര്‍ദ്ധിപ്പിക്കുന്ന തീരുമാനം നേരത്തെ തന്നെ സിവില്‍ സര്‍വീസ് കമ്മീഷന് സമര്‍പ്പിച്ചിരുന്നു. കമ്മീഷന്റെയും ബന്ധപ്പെട്ട മന്ത്രിമാരുടെയും നിര്‍ദ്ദേശങ്ങള്‍ക്ക് വേണ്ടിയാണ് ഇത് സമർപ്പിച്ചത്. തുടർന്ന് തീരുമാനം മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുകയും ചെയ്തു.
പുതിയ നടപടിയിലൂടെ സ്വകാര്യ സ്ഥാപനങ്ങളിൽ കൂടുതൽ സ്വദേശികൾക്ക് ജോലി ലഭിക്കുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്. കൂടാതെ സർക്കാർ മേഖലയിൽ ജോലിക്കായുള്ള സമ്മർദ്ദം കുറക്കാനും സാധിക്കും. സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളിലെ സ്വദേശികളുടെ എണ്ണം അന്താരാഷ്ട്ര സാമ്പത്തിക മാനദണ്ഡങ്ങള്‍ പ്രകാരമാണ് നിജപ്പെടുത്തുന്നതെന്നും അധികൃതര്‍ അറിയിച്ചു.
Read also: വായുമലിനീകരണം; ലോക്ക്ഡൗൺ ഏർപ്പെടുത്താൻ തയ്യാറെന്ന് ഡെൽഹി സർക്കാർ







































