ഫ്ളോറൽ ലെഹങ്കയിൽ പ്രിയങ്ക ചോപ്ര; ദീപാവലി ലുക്കിന് കൈയ്യടിച്ച് ആരാധകർ

By Desk Reporter, Malabar News
priyanka chopra-fashion news
Ajwa Travels

ബോളിവുഡിൽ മാത്രമല്ല അങ്ങ് ഹോളിവുഡിലും നിരവധി ആരാധകരുള്ള അഭിനേത്രിയാണ് പ്രിയങ്ക ചോപ്ര. സൗന്ദര്യമൽസര വേദികളിലൂടെ സിനിമാ ലോകത്തെത്തിയ പ്രിയങ്ക സോഷ്യല്‍ മീഡിയയിലും സജീവമാണ്. തന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഭർത്താവ് നിക് ജോനാസിനൊപ്പം യുഎസിലാണ് താമസമെങ്കിലും ഇന്ത്യൻ ആഘോഷങ്ങളിൽ പ്രിയങ്ക ഒട്ടും വിട്ടുവീഴ്‌ച ചെയ്യാറില്ല. ദീപാവലിയോട് അനുബന്ധിച്ച് പ്രിയങ്ക സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ഏവരുടെയും ഹൃദയം കീഴടക്കുന്നത്.

മനോഹരമായ ഫ്ളോറൽ ലെഹങ്കയും ചോളിയും ധരിച്ചുള്ള ചിത്രമാണ് പ്രിയങ്ക പങ്കുവെച്ചിരിക്കുന്നത്. എല്ലാവർക്കും ദീപാവലി ആശംസകൾ നേർന്നാണ് പ്രിയങ്ക ചിത്രങ്ങൾ പോസ്‌റ്റ് ചെയ്‌തത്‌. ഏവർക്കും സ്‌നേഹവും വെളിച്ചവും സന്തോഷവും പകരുന്നു എന്നും താരം കുറിച്ചു.

അർപ്പിത മേത്തയാണ് ഗോൾഡൻ-ബീജ് നിറങ്ങളിലുള്ള പ്രിയങ്കയുടെ മനോഹര വസ്‍ത്രം ഡിസൈൻ ചെയ്‌തത്‌.

ഫ്ളോറൽ പ്രിന്റ് ലെഹം​ഗയും ഫ്ളോറൽ മിററർ ബ്ളൗസുമാണ് താരം ധരിച്ചിരിക്കുന്നത്. ​കഴുത്തുനിറഞ്ഞു കിടക്കുന്ന ചോക്കറും പരമ്പരാഗത ശൈലിയിലുള്ള കമ്മലുമെല്ലാം പ്രിയങ്കയുടെ ട്രഡീഷണൽ ലുക്കിന് ഏറെ ഇണങ്ങുന്നതാണ്. കൂടാതെ മുടി വിടർത്തിയിട്ടതും മിനിമൽ മേക്കപ്പും താരത്തെ കൂടുതൽ മനോഹരിയാക്കുന്നു.

Most Read: ‘മിഷൻ സി’ നാളെ തിയേറ്ററിൽ; സംവിധായകൻ പ്രേക്ഷകരോട് സംസാരിക്കുന്നു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE