മോസ്‌കോ: യുക്രൈനിലെ സൈനികവിന്യാസം ക്രമാതീതമായി കുറയ്‌ക്കുമെന്ന് റഷ്യൻ പ്രസിഡണ്ട് വ്ളാദിമിർ പുടിൻ. അധിനിവേശത്തിനെതിരെ യുക്രൈന്റെ ശക്‌തമായ ചെറുത്തുനിൽപ് റഷ്യയുടെ പദ്ധതികളൊക്കെ തകിടംമറിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രഖ്യാപനം.
യുക്രൈൻ തലസ്‌ഥാനമായ കീവിൽ നിന്ന് ചെർണിവിൽ നിന്നും സൈന്യത്തെ സാവധാനത്തിൽ പിൻവലിക്കുമെന്നാണ് റഷ്യ അറിയിച്ചിരിക്കുന്നത്. യുദ്ധത്തിന്റെ തീവ്രത സാവധാനം കുറയുന്നു എന്ന പ്രതീക്ഷയാണ് റഷ്യയുടെ പ്രഖ്യാപനം നൽകുന്നത്. ഉടൻ തന്നെ പുടിനും സെലൻസ്‌കിയും തമ്മിൽ കൂടിക്കാഴ്‌ച നടക്കുമെന്നും റിപ്പോർട്ടുകളുണ്ട്. സെലൻസ്‌കിയുമായി കൂടിക്കാഴ്‌ചക്ക് തയ്യാറാണെന്ന് പുടിൻ അറിയിച്ചു.
നേരത്തെ സമാധാന സന്ദേശമയച്ച സെലൻസ്‌കിയ്‌ക്ക് പ്രകോപനപരമായ മറുപടിയാണ് പുടിൻ നൽകിയത്. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചില നിർദ്ദേശങ്ങൾ മുന്നോട്ട് വച്ച് യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി സ്വന്തം കൈപ്പടയിൽ എഴുതിയ കത്ത് റഷ്യൻ കോടീശ്വരനായ റോമന്‍ അബ്രമോവിച്ച് പുട്ടിന് കൈമാറിയിരുന്നു. ഇതിന് മറുപടിയായി “അവരോട് പറയൂ അവരെ ഞാൻ തീർത്ത് കളയും’ എന്നായിരുന്നു പുടിന്റെ പ്രസ്‌താവന.
Most Read: സിൽവർ ലൈനെതിരെ ബിജെപി പദയാത്ര; സർക്കാരിന് മുന്നറിയിപ്പ് നൽകി സുരേന്ദ്രൻ