കൽപ്പറ്റ: മുണ്ടേരി അർബൻ ഹെൽത്ത് സെന്ററിന് ദേശീയ അംഗീകാരം. ഗുണനിലവാര പരിശോധനയിൽ 91.92 ശതമാനം മാർക്ക് നേടിയാണ് സെന്റർ അംഗീകാരം കരസ്ഥമാക്കിയത്. പരിമിതമായ സ്ഥലത്ത് പ്രവർത്തിക്കുന്ന സെന്ററിന് കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് ദേശീയ അംഗീകാരം നേടാനായതെന്ന് ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ബി അഭിലാഷ് പറഞ്ഞു.
മുണ്ടേരി വെയർഹൗസ് റോഡിൽ കൽപ്പറ്റ നഗരസഭയുടെ സ്ഥലത്താണ് ഹെൽത്ത് സെന്റർ പ്രവർത്തിക്കുന്നത്. 50 ലക്ഷം രൂപയുടെ എംഎൽഎ ഫണ്ട് വിനിയോഗിച്ചു 2,500 ചതുരശ്ര അടി വിസ്തൃതിയിൽ പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്.
കേരളത്തിൽ നിന്ന് തിരുവനന്തപുരം കാട്ടാക്കട ന്യൂ ആമച്ചർ കുടുംബാരോഗ്യ കേന്ദ്രം, കൊല്ലം ഉളിയക്കോവിൽ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ എന്നിവയും അംഗീകാരം നേടിയിട്ടുണ്ട്.
Read Also: രോഗികൾക്കും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണാടക






































