രോഗികൾക്കും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണാടക

By News Desk, Malabar News
Karnataka Border
Representational image
Ajwa Travels

കാസർഗോഡ്: കർണാടകയിലേക്ക് പോവാൻ ഇന്ന് മുതൽ രോഗികൾക്കും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ചികിൽസയ്‌ക്കായി യാത്ര ചെയ്യുന്ന രോഗികൾക്കും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു. അതീവ ഗുരുതരാവസ്‌ഥയിലുള്ള രോഗികൾക്ക് നിയന്ത്രണങ്ങളിൽ ഇളവ് നൽകും.

ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെയെത്തിയ ആളുകളെ ഇന്നലെയും തലപ്പാടിയിൽ നിന്നും മടക്കി അയച്ചു. രണ്ട് ഡോസ് വാക്‌സിനെടുത്തവരെയും കർണാടകയിലേക്ക് കടത്തിവിട്ടില്ല. വിവിധ ആവശ്യങ്ങൾക്കായി കർണാടകയിലേക്ക് പോവേണ്ട നിരവധി പേരുടെ യാത്ര ഇന്നലെയും മുടങ്ങി. ഇതോടെ കേരള അതിർത്തിയിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു.

ഇന്നും പ്രതിഷേധമുണ്ടാവുമെന്നാണ് സൂചന. ക്രമസമാധാനപാലന ചുമതലയുള്ള കർണാടക എഡിജിപി പ്രതാപ് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഉന്നത പോലീസ് സംഘം തലപ്പാടി സന്ദർശിച്ചു. പരീക്ഷയ്‌ക്ക്‌ പോകുന്ന വിദ്യാർഥികൾക്കും അതീവ ഗുരുതര രോഗികൾക്കും മാത്രമാണ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിട്ടുള്ളത്.

Also Read: മുട്ടിൽ മരംമുറി കേസ്; പ്രതികളെ ഇന്ന് തെളിവെടുപ്പിനായി സംഭവ സ്‌ഥലത്തെത്തിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE