ചോദ്യപേപ്പർ ചോർന്നു; 12 ആം ക്‌ളാസ് ഇംഗ്ളീഷ് പരീക്ഷ റദ്ദാക്കി ഉത്തർപ്രദേശ്

By Desk Reporter, Malabar News
Question paper leaked; Uttar Pradesh cancels Class 12 English exam
Representational Image
Ajwa Travels

ലഖ്‌നൗ: ഉത്തർപ്രദേശിൽ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് 12ആം ക്‌ളാസ് ഇംഗ്ളീഷ് പരീക്ഷ റദ്ദാക്കി. 24 ജില്ലകളിലെ പരീക്ഷയാണ് റദ്ദാക്കിയത്. സംഭവത്തിൽ കോളേജ് അധ്യാപകൻ അടക്കം 17 പേർ അറസ്‌റ്റിലായി. പ്രതികൾക്കെതിരെ ദേശീയ സുരക്ഷാ നിയമം പ്രയോഗിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശം നൽകി.

പ്രത്യേക ദൗത്യ സേനക്കാണ് കേസിന്റെ അന്വേഷണ ചുമതല. 12ആം ക്‌ളാസ് ഇംഗ്ളീഷ് ചോദ്യപേപ്പർ 500 രൂപക്കാണ് വിറ്റത്. ഇത് കണ്ടെത്തിയതിനെ തുടർന്ന് പരീക്ഷ റദ്ദാക്കുകയായിരുന്നു. 316ഇഡി, 316 ഇഐ സീരീസിലെ ചോദ്യപേപ്പറാണ് ചോർന്നത്. പരീക്ഷ റദ്ദാക്കിയ 24 ജില്ലകളിലെയും പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കുമെന്ന് ഉത്തർപ്രദേശ് മാധ്യമിക് ശിക്ഷ പരിഷദ് വ്യക്‌തമാക്കി.

Most Read:  ഫിയോക് പിളർപ്പിലേക്ക്; ഇന്ന് ജനറൽ ബോഡി ചേരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE