കൽപ്പറ്റ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി എന്നിവർ വയനാട്ടിലെത്തി. രാവിലെ പത്തിന് കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ ഇരുവരും ഹെലികോപ്‌ടർ മാർഗമാണ് വയനാട്ടിലെത്തിയത്.
മണ്ഡല പര്യടനത്തിന് ഒരാഴ്‌ചയായി വയനാട്ടിലുള്ള പ്രിയങ്ക ഗാന്ധി, പടിഞ്ഞാറത്തറയിൽ ഇരുവരെയും സ്വീകരിക്കാൻ എത്തിയിരുന്നു. ഇരുവർക്കും വെള്ളിയാഴ്‌ച പൊതുപരിപാടികളൊന്നും നിശ്‌ചയിച്ചിട്ടില്ല. കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ്, ഡിസിസി പ്രസിഡണ്ട് എൻഡി അപ്പച്ചൻ, ടി, സിദ്ദിഖ് എംഎൽഎ തുടങ്ങിയ നേതാക്കൾ സോണിയയെയും രാഹുലിനെയും ഷാൾ അണിയിച്ച് സ്വീകരിച്ചു.
കെസി വേണുഗോപാൽ എംപിയും ഇരുവർക്കുമൊപ്പമുണ്ട്. സ്വകാര്യ സന്ദർശനത്തിനാണ് രാഹുലും സോണിയും എത്തിയതെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കം സംബന്ധിച്ച് വയനാട്ടിൽ കെപിസിസി നേതൃത്വവുമായി കൂടിക്കാഴ്‌ച ഉണ്ടാകും. ഗ്രൂപ്പ് തർക്കങ്ങൾ നിലവിലുള്ള വയനാട്ടിൽ ആ വിഷയങ്ങളും ഈ കൂടിക്കാഴ്‌ചയിൽ ചർച്ചയായേക്കും.
Most Read| പാലിയേക്കര ടോൾ പിരിവ്; തിങ്കളാഴ്‌ച മുതൽ ആരംഭിക്കാൻ ഹൈക്കോടതി അനുമതി