വഴങ്ങുമോ സുധാകരൻ? ഇടപെട്ട് ഹൈക്കമാൻഡ്; ഡെൽഹിക്ക് വിളിപ്പിച്ച് രാഹുൽ

നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ നിന്ന് മൽസരിക്കുന്നതിൽ ഒരു വിട്ടുവീഴ്‌ചയ്‌ക്കും ഇല്ലെന്ന നിലപാടിലാണ് സുധാകരൻ. ഒരു അനുനയ നീക്കത്തിനും വഴങ്ങാത്ത സുധാകരൻ കോൺഗ്രസ് നേതൃത്വത്തിന് കനത്ത പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്.

By Senior Reporter, Malabar News
MalabarNews_k sudhakaran and rahulgandhi
Ajwa Travels

തിരുവനന്തപുരം: നിയമസഭാ സീറ്റ് ചർച്ചകളിൽ കടുത്ത പ്രതിഷേധം ഉയർത്തിയ മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡിന്റെ നീക്കം. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും വീണ്ടും സുധാകരനുമായി സംസാരിക്കും. ചർച്ചകൾക്കായി സുധാകരനെ ഡൽഹിക്ക് വിളിപ്പിച്ചു.

തിങ്കളാഴ്‌ച സുധാകരൻ ഡെൽഹിയിലേക്ക് പോകും. നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ നിന്ന് മൽസരിക്കുന്നതിൽ ഒരു വിട്ടുവീഴ്‌ചയ്‌ക്കും ഇല്ലെന്ന നിലപാടിലാണ് സുധാകരൻ. ഒരു അനുനയ നീക്കത്തിനും വഴങ്ങാത്ത സുധാകരൻ കോൺഗ്രസ് നേതൃത്വത്തിന് കനത്ത പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്.

കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ മൽസരിക്കാൻ താൽപര്യമുണ്ടെന്ന് സുധാകരൻ നേരത്തെ വ്യക്‌തമാക്കിയതാണ്. ഇക്കാര്യം പാർട്ടിയെയും അറിയിച്ചതാണ്. എന്നാൽ, എംപിമാർ മൽസരിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് കോൺഗ്രസ് നേതൃത്വം. സുധാകരന് മാത്രം ഇളവ് നൽകാൻ സാധ്യതയില്ലെന്നാണ് വിവരം.സുധാകരനെ അനുനയിപ്പിക്കാൻ ഡെൽഹിയിൽ പലഘട്ടങ്ങളിലായി ചർച്ചകൾ നടന്നു വരികയായിരുന്നു.

എന്നാൽ, ഡെൽഹിയിലെ ഇന്നത്തെ സ്‌ഥാനാർഥി നിർണയ ചർച്ചകൾക്ക് നിൽക്കാതെ സുധാകരൻ കേരളത്തിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെ, വൈകാരിക ഫേസ്ബുക്ക് കുറിപ്പുമായി കെ. സുധാകരൻ രംഗത്തെത്തി. കണ്ണൂരുമായുള്ള തന്റെ ആത്‌മബന്ധം വിശദീകരിച്ചുകൊണ്ടാണ് സുധാകരന്റെ പോസ്‌റ്റ്.

Most Read| നിർബന്ധിത ആർത്തവാവധി; സ്‌ത്രീകളുടെ കരിയർ തന്നെ ഇല്ലാതാക്കും-സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE