മലപ്പുറം: രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എംപി കേരളത്തിൽ എത്തി. കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ രാഹുൽ ഗാന്ധി വയനാട്ടിലെ മാനന്തവാടിയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. സന്ദർശനത്തിന്റെ ആദ്യ ദിനമായ ഇന്ന് അദ്ദേഹം വയനാട്ടിലെ വിവിധ പൊതു പരിപാടികളിൽ പങ്കെടുക്കും.
കരിപ്പൂരിൽ വിമാനമിറങ്ങിയ രാഹുൽ ഗാന്ധിയെ സ്വീകരിക്കുന്നതിനായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ, എംകെ രാഘവൻ എംപി തുടങ്ങിയവർ എത്തിയിരുന്നു. ഇന്ന് ഉച്ചക്ക് 1.45ന് മാനന്തവാടിയിലെ മഹാത്മാഗാന്ധി പ്രതിമയുടെ ഉൽഘാടന പരിപാടിയിലാണ് രാഹുൽ ഗാന്ധി ആദ്യം പങ്കെടുക്കുക. തുടർന്ന് ഇന്നും നാളെയും വിവിധ പൊതു പരിപാടികളിൽ പങ്കെടുത്ത ശേഷമാകും രാഹുൽ തിരികെ ഡെൽഹിയിലേക്ക് മടങ്ങുക.
Read also: ‘പഞ്ചായത്തുകൾ ഒറ്റക്കെട്ടായി നിന്നതാണ് വയനാടിന്റെ നേട്ടത്തിന് കാരണം’; ജില്ലാ കളക്ടർ







































