ഇന്ത്യയില്‍ ജനാധിപത്യം ഇല്ലെന്ന് രാഹുല്‍ ഗാന്ധി

By Staff Reporter, Malabar News
rahul gandhi_malabar news
രാഹുൽ ഗാന്ധി
Ajwa Travels

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ജനാധിപത്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാഷ്‌ട്രപതി ഭവനിലേക്കുള്ള മാര്‍ച്ചില്‍ പ്രിയങ്ക ഗാന്ധി അടക്കമുള്ള പാര്‍ട്ടി നേതാക്കളെ അറസ്‌റ്റ് ചെയ്‌തതില്‍ മാദ്ധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.

‘ജനാധിപത്യം? നിങ്ങള്‍ ഏത് രാജ്യത്തെക്കുറിച്ചാണ് സംസാരിക്കുന്നത്? ഇന്ത്യയില്‍ ജനാധിപത്യമില്ല,’ രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യയില്‍ ജനാധിപത്യമുണ്ടെന്നത് നിങ്ങളുടെ ഭാവനയില്‍ മാത്രമാകാം എന്നും വാസ്‌തവത്തില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

മാത്രവുമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ചങ്ങാതികളായ മുതലാളിമാര്‍ക്ക് വേണ്ടി പണം സമ്പാദിക്കുകയാണെന്നും അവര്‍ക്കെതിരെ നിലകൊള്ളാന്‍ ശ്രമിക്കുന്നവരെ തീവ്രവാദികള്‍ എന്ന് വിളിക്കുമെന്നും രാഹുല്‍ പറഞ്ഞു. കര്‍ഷകരായാലും തൊഴിലാളികളായാലും ഇനി മോഹന്‍ ഭഗവത് ആയാല്‍ പോലും അതങ്ങനെ തന്നെ ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം പാര്‍ലമെന്റിന്റെ സംയുക്‌ത സമ്മേളനം വിളിച്ച് ചേര്‍ത്ത് വിവാദമായ നിയമങ്ങള്‍ റദ്ദാക്കണമെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം കര്‍ഷകരോടൊപ്പമാണ് നിലകൊള്ളുന്നതെന്ന് പറഞ്ഞ രാഹുല്‍ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നതുവരെ കര്‍ഷകര്‍ നാട്ടിലേക്ക് മടങ്ങില്ലെന്നും പറഞ്ഞു.

കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ദുര്‍ബലമാക്കുകയാണെന്നും ബാഹ്യശക്‌തികള്‍ ഇതിനെ അവസരമായി കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ചൈന ഇപ്പോഴും അതിര്‍ത്തിയിലാണ്. അവര്‍ ഇന്ത്യയുടെ ആയിരക്കണക്കിന് കിലോമീറ്ററോളം ഭൂമി തട്ടിയെടുത്തിട്ടുണ്ട്. പ്രധാനമന്ത്രി ഇതിനെക്കുറിച്ച് എന്തുകൊണ്ട് സംസാരിക്കുന്നില്ല, എന്തുകൊണ്ടാണ് അദ്ദേഹം നിശബ്‌ദനായിരിക്കുന്നത്?,’ രാഹുല്‍ ചോദിച്ചു.

Read Also: ഷിഗല്ല; കോഴിക്കോട് ഏഴ് പേര്‍ക്ക് രോഗം, 60 പേര്‍ക്ക് രോഗലക്ഷണം

രാഷ്‌ട്രഭവന്‍ മാര്‍ച്ചിനുള്ള അനുമതി നിഷേധിച്ചതിന് പിന്നാലെ മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളും അറസ്‌റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടും. ഇവരെ ന്യൂഡല്‍ഹിയിലെ മന്ദിര്‍ മാര്‍ഗ് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയിട്ടുണ്ട്.

സര്‍ക്കാരിനെതിരായ പ്രതിഷേധങ്ങളെ ഭീകരവാദത്തിന്റേതാക്കി മാറ്റാനാണ് മോദി ശ്രമിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചിരുന്നു. ജനങ്ങള്‍ തിരഞ്ഞെടുത്ത എംപിമാര്‍ക്ക് രാഷ്‌ട്രപതിയെ കാണാന്‍ അവകാശമുണ്ടെന്നും കേന്ദ്രം അത് തടയുന്നതെന്തിനെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു.

Read Also: ഹരിയാന മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ കര്‍ഷകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE