ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുന്നതിന് തൊട്ടു മുമ്പ് അദ്ദേഹത്തോട് അഭ്യർഥനയുമായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ട്വിറ്ററിലായിരുന്നു രാഹുലിന്റെ പ്രസ്‌താവന.
“പ്രിയ പ്രധാനമന്ത്രി, നിങ്ങളുടെ വൈകുന്നേരം 6 മണിക്കുള്ള അഭിസംബോധനയിൽ, ചൈനക്കാരെ ഇന്ത്യൻ മണ്ണിൽ നിന്ന് പുറത്താക്കുന്ന തീയതി ദയവായി രാജ്യത്തോട് പറയുക. നന്ദി,”- രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്‌തു.
Dear PM,
In your 6pm address, please tell the nation the date by which you will throw the Chinese out of Indian territory.
Thank you.
— Rahul Gandhi (@RahulGandhi) October 20, 2020
ഇന്ന് വൈകിട്ട് ആറ് മണിക്കാണ് നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ജനങ്ങളുമായി സന്ദേശം പങ്കുവെക്കുവാൻ ഉണ്ടെന്നാണ് ട്വീറ്റിൽ പറയുന്നത്. ഏത് വിഷയത്തെ കുറിച്ചുള്ള സന്ദേശമാകും പ്രധാനമന്ത്രി സംസാരിക്കുവാൻ ഉദ്ദേശിക്കുന്നത് എന്ന കാര്യത്തിൽ ഇതുവരെ വ്യക്‌തത വന്നിട്ടില്ല. ഏറെ നാളുകൾക്ക് ശേഷമാണ് പ്രധാനമന്ത്രി രാജ്യത്തോട് സംസാരിക്കുന്നത്.