ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പിഎം കെയറിലെ വെന്റിലേറ്ററിനെയും പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിക്കും വെന്റിലേറ്ററുകൾക്കും ഒരുപാട് സാമ്യതകളുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ എവിടെയും കാണില്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്‌തു.
പിഎം കെയർ വഴി വിതരണം ചെയ്‌ത വെന്റിലേറ്ററിനെയും മോദിയെയും താരതമ്യം ചെയ്‌ത് മൂന്ന് പോയിന്റുകൾ രാഹുല്‍ പറയുന്നു. ‘തെറ്റായ പ്രചാരണങ്ങള്‍, സ്വന്തം ജോലി ചെയ്യാതിരിക്കുക, ആവശ്യമുള്ളപ്പോള്‍ എവിടെയും കാണാതിരിക്കുക’ എന്നിങ്ങനെയാണ് രാഹുലിന്റെ വിമർശനം.
There’s a lot common between PMCares ventilator and the PM himself:
– too much false PR
– don’t do their respective jobs
– nowhere in sight when needed!— Rahul Gandhi (@RahulGandhi) May 17, 2021
പിഎം കെയര്‍ ഫണ്ടിന് കീഴില്‍ മഹാരാഷ്‌ട്രയില്‍ വിതരണം ചെയ്‌ത വെന്റിലേറ്ററുകളില്‍ വന്‍ അഴിമതി നടന്നതായി മഹാ വികാസ് അഘാഡി ആരോപിച്ചിരുന്നു. വിതരണം ചെയ്‌ത വെന്റിലേറ്ററുകളിൽ ഒന്നുപോലും ഉപയോഗിക്കാൻ കഴിയുന്നില്ലെന്നും ടെക്‌നീഷ്യന്‍മാര്‍ക്ക് പോലും തകരാറുകള്‍ പരിഹരിക്കാന്‍ സാധിക്കുന്നില്ല എന്നും മഹാരാഷ്‌ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സച്ചിന്‍ സാവന്ത് പറഞ്ഞിരുന്നു.
Read also: നാരദ കേസ്; ബംഗാളിൽ മന്ത്രിമാരടക്കം 4 പേർ അറസ്‌റ്റിൽ, സിബിഐ ഓഫീസിൽ പാഞ്ഞെത്തി മമത