തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം കേരളതീരം വിട്ടതോടെ സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത 12 മണിക്കൂര്‍ തെക്കന്‍ ജില്ലകളില്‍ ഒഴികെ ശക്തമായ മഴ ഉണ്ടാവാതിരിക്കാനാണ് സാധ്യത. തെക്കന്‍ കേരളത്തിലെ ചില ജില്ലകളില്‍ ഇന്ന് വൈകിട്ടും രാത്രിയും ഒറ്റപ്പെട്ട ഇടത്തരം അല്ലെങ്കില്‍ ശക്തമായ മഴ ലഭിച്ചേക്കും.
ന്യൂനമര്‍ദത്തെ ദുര്‍ബലമാക്കുന്ന അന്തരീക്ഷസ്ഥിതിയാണ് നിലവിലുള്ളത്. അടുത്ത 24 മണിക്കൂറില്‍ ന്യൂനമര്‍ദം ശക്തികുറയാനാണ് സാധ്യതയെന്നുമാണ് നിരീക്ഷണം. അതേസമയം കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട മഴ ലഭിക്കുമെങ്കിലും കഴിഞ്ഞ ദിവസത്തെപ്പോലെ തുടര്‍ച്ചയായ, ശക്തമായ മഴ പ്രതീക്ഷിക്കുന്നില്ലെന്നും നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ട് വരെയുള്ള പ്രവചനമാണിത്.







































