ജയ്‌പൂർ: പെട്രോൾ, ഡീസൽ വില കുതിച്ചുകയറുന്നതിനിടെ മൂല്യ വർധിത നികുതി (വാറ്റ്) രണ്ടുശതമാനം കുറച്ച് രാജസ്‌ഥാൻ സർക്കാർ.
ആഗോള വിപണിയിലെ വിലയോടൊപ്പം വിനിമയനിരക്ക് കൂടി ചേർത്താണ് രാജ്യത്ത് പെട്രോൾ, ഡീസൽ വില നിശ്‌ചയിക്കുന്നത്. അതോടൊപ്പമാണ് സർക്കാർ എക്‌സൈസ് തീരുവയും സംസ്‌ഥാനങ്ങൾ വാറ്റും ഈടാക്കുന്നത്. ഒരു ലിറ്റർ ഇന്ധനത്തിന് ഇരട്ടിയിലേറെ തുകയാണ് നികുതി ഇനത്തിൽ തന്നെ ഈടാക്കുന്നത്. ഈ സാഹചര്യത്തിൽ ജനങ്ങളുടെ മേലുള്ള അധികഭാരം കുറക്കുന്നതിന്റെ ഭാഗമായാണ് വാറ്റ് കുറക്കുന്നതെന്ന് രാജസ്‌ഥാൻ സർക്കാർ വ്യക്‌തമാക്കി.
അതേസമയം, കേന്ദ്രവും നികുതി കുറക്കാൻ തയാറാകണമെന്ന് രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ആവശ്യപ്പെട്ടു. ജയ്‌പൂരിൽ ഒരു ലിറ്റർ പെട്രോളിന് 92.51 രൂപയാണ് വില. ഡീസലിന് 84.62 രൂപയുമാണ് വില.
Read also: കർഷക ക്ഷേമമാണ് സർക്കാരിന്റെ ലക്ഷ്യം; നയപ്രഖ്യാപനത്തിൽ രാഷ്‌ട്രപതി







































