ന്യൂഡെൽഹി: പതിനഞ്ച് സംസ്ഥാനങ്ങളിലെ 57 രാജ്യസഭാ സീറ്റുകളിലേക്ക് ഇന്ന് തിരഞ്ഞെടുപ്പിന്റെ ഫലം അൽപ സമയത്തിനകം പ്രഖ്യാപിക്കും. കടുത്ത വെല്ലുവിളി നിറഞ്ഞ രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിലെ സീറ്റുകളിൽ കോൺഗ്രസിനാണ് മുൻഗണനയെന്നാണ് റിപ്പോർട്ടുകൾ. മഹാരാഷ്ട്രയിലെ സീറ്റിൽ മഹാവികാസ് അഘാടിക്കും കർണാടകയിലെ സീറ്റിൽ ബിജെപിക്കും മുൻതൂക്കമെന്നാണ് സൂചന.
11 സംസ്ഥാനങ്ങളിൽ എതിരില്ലാതെ 41 സ്ഥാനാർഥികളെ തിരഞ്ഞെടുത്തിരുന്നു. ചട്ട ലംഘനം ആരോപിച്ച് മഹാരാഷ്ട്രയിലെ ഭരണമുന്നണിയുടെ മൂന്ന് വോട്ടുകളും ഹരിയാനയിൽ കോൺഗ്രസിന്റെ രണ്ട് വോട്ടുകളും അസാധുവാക്കണം എന്ന ആവശ്യവുമായി ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. ക്രമക്കേട് നടത്തിയെന്ന ആരോപണവുമായി കോൺഗ്രസും കമ്മീഷന് മുന്നിലെത്തി.
15 സംസ്ഥാനങ്ങളിലെ 57 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പെങ്കിലും നാല് സംസ്ഥാനങ്ങളിലാണ് കടുത്ത പോരാട്ടം. കർണാടകയിൽ ജെഡിഎസ് എംഎൽഎ കോൺഗ്രസിന് വോട്ടുചെയ്തു. റിസോർട്ടുകളിലുള്ള എംഎൽഎമാരെ നിയമസഭയിലേക്ക് മാറ്റിയതിന് പിന്നാലെ മറുകണ്ടം ചാടൽ ഭയന്ന് രാജസ്ഥാനിൽ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു.
Most Read: സൽമാൻ ഖാന് വധഭീഷണി; കത്ത് എത്തിച്ചവരെ തിരിച്ചറിഞ്ഞു പോലീസ്








































