ന്യൂഡെൽഹി: കേരളത്തിൽ ഒഴിവു വന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ മാസം 30ന് നടക്കും. ഇതിനായുള്ള നാമനിർദേശ പത്രികകൾ ഇന്ന് മുതൽ സമർപ്പിക്കാം. ഏപ്രിൽ 20 ആണ് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. ഏപ്രിൽ 30ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റിൽ എൽഡിഎഫിനും ഒരു സീറ്റിൽ യുഡിഎഫിനും വിജയിക്കാവുന്ന നിലയിലാണ് നിലവിലെ അംഗബലം.
എൽഡിഎഫിൽ ആരൊക്കെയാവും സ്ഥാനാർഥികൾ എന്നതിൽ ഈ ആഴ്ച തന്നെ തീരുമാനം വന്നേക്കും. അതേസമയം യുഡിഎഫിൽ മുസ്ലിം ലീഗിന് അനുവദിച്ച സീറ്റിൽ കാലാവധി പൂർത്തിയാക്കിയ പിവി അബ്ദുൾ വഹാബ് തന്നെയാവും വീണ്ടും മൽസരിക്കുക.
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന മെയ് രണ്ടിനകം രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ കേരളത്തിൽ ഒഴിവ് വന്ന രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്.
ഏപ്രിൽ 30ആം തീയതി രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. ഏപ്രിൽ 21ആം തീയതി സൂക്ഷ്മ പരിശോധന നടക്കും. ഏപ്രിൽ 23ആം തീയതി വരെയാണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസരം ഉണ്ടായിരിക്കുക.
Also Read: കൂട്ടിയിട്ടിരിക്കുന്ന മൃതദേഹങ്ങൾ; റായ്പൂരിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കോവിഡ്







































