കോഴിക്കോട്: ജില്ലയിലെ രാമനാട്ടുകര- വെങ്ങളം ബൈപ്പാസ് ആറ് വരിയാക്കാനുള്ള നിർമ്മാണ പ്രവൃത്തികൾ ഈ മാസം 24ന് മുൻപ് തുടങ്ങിയേക്കും. ബൈപ്പാസ് വികസനത്തിന് വേണ്ടി ഇരു വശങ്ങളിലുമുള്ള മരങ്ങൾ മുറിച്ചു തുടങ്ങി. 2300ലധികം മരങ്ങളാണ് മുറിച്ചു മാറ്റാനുള്ളത്.
ഓഗസ്റ്റ് 24ന് മുൻപ് നിർമാണം ആരംഭിച്ചില്ലെങ്കിൽ കരാർ റദ്ദാക്കുമെന്ന് വന്നതോടെയാണ് പഴയ കരാർ കമ്പനിയായ കെഎംസി തിരക്കിട്ട് ഒരുക്കങ്ങൾ തുടങ്ങുന്നത്. മുറിക്കുന്ന മരങ്ങൾക്ക് പകരം മരങ്ങൾ വെയ്‌ക്കാൻ ദേശീയപാതാ അതോറിറ്റി തുക നീക്കി വെച്ചിട്ടുണ്ട്.
1853 കോടി രൂപയാണ് പദ്ധതിച്ചെലവ്. പദ്ധതിക്കായി നിരവധി മേൽപ്പാലങ്ങളും അടിപ്പാതകളും ഭൂഗർഭ പാതയും പണിയാനുണ്ട്. 2018 ഏപ്രിലിൽ കാരാർ ഉറപ്പിച്ച പദ്ധതിയാണ് രാമനാട്ടുകര- വെങ്ങളം ബൈപ്പാസ് ആറുവരിപ്പാത. എന്നാൽ കരാർ നൽകിയിട്ട് മൂന്ന് വർഷമായിട്ടും ഇതുവരെ നിർമ്മാണം തുടങ്ങാൻ കഴിഞ്ഞിരുന്നില്ല.
Malabar News: താമരശ്ശേരി ചുരത്തിൽ വാഹനാപകടം; ഗതാഗതം പുനഃസ്‌ഥാപിച്ചു





































