കോഴിക്കോട്: ചെങ്ങോട്ടുകാവ്- നന്തി ബൈപ്പാസ് ഉള്‍പ്പെടെ വെങ്ങളം മുതല്‍ അഴിയൂര്‍വരെ ദേശീയപാത ആറുവരിയില്‍ വികസിപ്പിക്കുന്നതിന് അദാനി എന്റര്‍പ്രൈസസിന്റെ ടെന്‍ഡറിന് അംഗീകാരം ലഭിച്ചു. വെങ്ങളം മുതല്‍ അഴിയൂര്‍വരെ 40.800 കിലോമീറ്ററാണ് പാത നിര്‍മാണം.
ഇതിനായി 1838 കോടി രൂപയുടെ എസ്റ്റിമേറ്റാണ് കമ്പനി നല്‍കിയത്. 45 മീറ്റര്‍ വീതിയില്‍ ആറ് വരിയിലാണ് ദേശീയപാത വികസിപ്പിക്കുക. നാഷണല്‍ ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് ഹൈബ്രിഡ് അന്യുറ്റി പദ്ധതി പ്രകാരം റോഡ് വികസിപ്പിക്കുന്നത്.
Malabar News: കണ്ണൂരില്‍ സ്ഥലം ഏറ്റെടുപ്പിനിടെ പെട്രോള്‍ ഒഴിച്ച് യുവാവിന്റെ ആത്മഹത്യാ ശ്രമം