അബുദാബി: യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലും റാപ്പിഡ് ടെസ്‌റ്റ് ഒഴിവാക്കിയതായി അധികൃതർ. നേരത്തെ ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്ക് മാത്രമാണ് ഇളവ് നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലും ബാധകമാണെന്ന് അധികൃതർ വ്യക്‌തമാക്കി. വിവിധ വിമാനക്കമ്പനികളാണ് ഇത് സംന്ധിച്ച വിവരം നൽകിയിരിക്കുന്നത്.
അബുദാബിയിലേക്കുള്ള യാത്രക്കാർക്കും റാപ്പിഡ് പരിശോധന ഒഴിവാക്കിയതായി എയർ ഇന്ത്യ എക്‌സ്‍പ്രസ്, ഇത്തിഹാദ് എന്നിവ വ്യക്‌തമാക്കിയിട്ടുണ്ട്. യാത്ര തുടങ്ങുന്നതിന് നാല് മണിക്കൂറിനുള്ളില്‍ എടുത്ത പരിശോധനാ ഫലം വേണമെന്ന നിബന്ധനയാണ് ഇപ്പോള്‍ ഒഴിവാക്കപ്പെട്ടത്.
അതേസമയം യാത്രക്ക് 48 മണിക്കൂർ മുൻപുള്ള പിസിആർ പരിശോധന ഫലം ഇപ്പോഴും നിർബന്ധമാണ്. ഈ നിബന്ധനയിൽ ഇതുവരെ മാറ്റം വന്നിട്ടില്ല. കൂടാതെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് പോകുന്നവര്‍ക്ക് പിസിആര്‍ പരിശോധന ഒഴിവാക്കിയിരുന്നു. എന്നാല്‍, ഇന്ത്യയില്‍ വാക്‌സിനെടുത്തവര്‍ക്ക് മാത്രമാണ് ഈ ഇളവ്.
Read also: ബെവ്കോകളിൽ ഉദ്യോഗസ്‌ഥരെ കുറയ്‌ക്കണമെന്ന് സർക്കാർ; തിരുത്തണമെന്ന് ആവശ്യപ്പെട്ട് കത്ത്






































