കോഴിക്കോട്: നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ ഒരു പകൽ മാത്രം ബാക്കി നിൽക്കെ എലത്തൂർ യുഡിഎഫ് പ്രതിസന്ധി മാറ്റമില്ലാതെ തുടരുന്നു. സമാന്തര സ്‌ഥാനാർഥിയെ നിർത്തിയ കോൺഗ്രസ് പ്രാദേശിക ഘടകത്തെ അനുനയിപ്പിക്കാൻ കെപിസിസി നടത്തിയ അനുനയ ശ്രമങ്ങൾ ഫലം കണ്ടിരുന്നില്ല.
മുതിർന്ന നേതാക്കൾ ഇന്ന് എൻസികെയുമായി സംസാരിക്കും. സീറ്റ് വിട്ടുനൽകില്ല എന്നാണ് മാണി സി കാപ്പൻ കഴിഞ്ഞ ദിവസം അറിയിച്ചത്. പത്രിക നൽകിയ ഭാരതീയ നാഷണൽ ജനതാദളും സമവായമെന്ന നിലയിൽ സീറ്റിന് ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
Also Read: പണിമുടക്ക് നടത്തിയ ദിവസങ്ങളിലെ ശമ്പളം നൽകും; കെഎസ്ആർടിസി







































