കൊച്ചി: പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മ്മാണ ജോലികള്‍ ആരംഭിക്കുന്നു. പ്രാഥമിക ജോലികള്‍ തിങ്കളാഴ്ച തുടങ്ങുമെന്ന് കോഴിക്കോട് ആസ്ഥാനമായ നിര്‍മ്മാണ കമ്പനി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി അറിയിച്ചു. പാലം പുനര്‍ നിര്‍മ്മാണത്തിന്റെ സമയക്രമം ഇന്ന് തീരുമാനിക്കും.
പാലത്തിലെ ടാറ് ഇളക്കി മാറ്റുന്ന ജോലിയാവും ആദ്യം ചെയ്യുക. പൊതുജന അഭിപ്രായവും സര്‍ക്കാര്‍ നിര്‍ദേശവും കണക്കിലെടുത്താണ് പാലം പുനര്‍നിര്‍മ്മാണം അടിയന്തരമായി ആരംഭിക്കാന്‍ ഊരാളുങ്കല്‍ സൊസൈറ്റി തീരുമാനിച്ചത്. മെട്രോമാന്‍ ഇ.ശ്രീധരനാണ് പാലം പുനര്‍നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം വഹിക്കുക. തന്റെ നേതൃത്വത്തില്‍ പറഞ്ഞ സമയത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. മറ്റു ജോലികള്‍ക്ക് നല്‍കിയ തുകയില്‍ ബാക്കി വന്ന പണം ഉപയോഗിച്ച് പണി തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Also Read: പലഹാരങ്ങള്‍ക്ക് ബെസ്റ്റ് ബീഫോര്‍ തീയതി നിര്‍ബന്ധമാക്കാന്‍ നിര്‍ദ്ദേശം