പലഹാരങ്ങള്‍ക്ക് ബെസ്റ്റ് ബീഫോര്‍ തീയതി നിര്‍ബന്ധമാക്കാന്‍ നിര്‍ദ്ദേശം

By Trainee Reporter, Malabar News
Malabar News_Sweets
Representation image
Ajwa Travels

ന്യൂ ഡെല്‍ഹി: മധുര പലഹാരങ്ങള്‍ക്ക് ബെസ്റ്റ് ബീഫോര്‍ തീയതി നിര്‍ബന്ധമാക്കാന്‍ ദേശീയ ഭക്ഷ്യ സുരക്ഷ അതോറിറ്റിയുടെ (എഫ്.എസ്.എസ്.എ.ഐ) നിര്‍ദ്ദേശം. ഒക്‌ടോബര്‍ 1 മുതല്‍ രാജ്യവ്യാപകമായി പുതിയ നിര്‍ദ്ദേശം നടപ്പിലാക്കാനാണ് തീരുമാനം. പാക്കറ്റുകളിലല്ലാതെ, പാത്രങ്ങളിലും, ട്രെകളിലും, ഷെല്‍ഫുകളിലും സൂക്ഷിച്ചിരിക്കുന്ന പലഹാരങ്ങള്‍ക്കാണ് ബെസ്റ്റ് ബീഫോര്‍ തീയതി നിര്‍ബന്ധമാക്കുന്നത്. ബെസ്റ്റ് ബീഫോര്‍ തീയതി പ്രദര്‍ശിപ്പിക്കാത്ത പലഹാരങ്ങളുടെ വില്‍പന അടുത്ത മാസം മുതല്‍ അനുവദിക്കില്ലെന്നും അതോറിറ്റി വ്യക്തമാക്കി. പലഹാരങ്ങളില്‍ നിര്‍മ്മാണ തീയതിയും പ്രദര്‍ശിപ്പിക്കാം, എന്നാല്‍ ഈ തീയതി നിര്‍ബന്ധമല്ല.

ഭക്ഷ്യ സുരക്ഷ ഉറപ്പാകുകയെന്ന ലക്ഷ്യത്തോടെയാണ് ഭക്ഷ്യ സുരക്ഷ അതോറിറ്റിയുടെ പുതിയ നിര്‍ദ്ദേശം. ഗുണനിലവാരമില്ലാത്തതും മായം ചേര്‍ത്തതുമായ പലഹാരങ്ങള്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. വിവിധ പലഹാരങ്ങള്‍ ഷെല്‍ഫുകളില്‍ സൂക്ഷിക്കാവുന്ന കാലാവധിയെ കുറിച്ചും എഫ്.എസ്.എസ്.എ.ഐയുടെ വെബ്‌സൈറ്റില്‍ പരാമര്‍ശിക്കുന്നുണ്ട്.

Read also: പാര്‍ലമെന്റ് വെബ്‌സൈറ്റുകള്‍ കേന്ദ്ര സര്‍ക്കാര്‍ ബ്ലോക്ക് ചെയ്‌തു; രാജ്യത്തിന് പുറത്ത് ലഭ്യമാകുന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE