ചെന്നൈ: കനത്ത മഴയെ തുടർന്ന് ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽ വിമാനങ്ങളുടെ ലാൻഡിങ്ങിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി. കാലാവസ്ഥ മെച്ചപ്പെട്ടതോടെയാണ് നിയന്ത്രണം നീക്കിയത്. കൂടാതെ ഷെഡ്യൂളുകളിലെ മാറ്റം സംബന്ധിച്ച വിവരങ്ങൾക്കു യാത്രക്കാർ അതാതു വിമാന കമ്പനികളുമായി ബന്ധപ്പെടണമെന്ന് വിമാനത്താവളം അധികൃതർ അറിയിച്ചു.
ഉച്ചക്ക് 1.15 മുതൽ 6 മണി വരെയായിരുന്നു ലാൻഡിങ്ങിന് നിരോധനം ഏർപ്പെടുത്തിയിരുന്നത്. കനത്ത മഴയെ തുടർന്ന് ദൂരക്കാഴ്ച ബുദ്ധിമുട്ടായതോടെയാണ് വിമാനങ്ങളുടെ ലാൻഡിങ്ങിന് വിലക്ക് ഏർപ്പെടുത്താൻ അധികൃതർ തീരുമാനിച്ചത്. തുടർന്ന് ചെന്നൈയിലേക്കുള്ള വിമാനങ്ങൾ ഹൈദരാബാദിലേക്കും ബെംഗളുരുവിലേക്കും വഴി തിരിച്ചു വിടുകയും ചെയ്തിരുന്നു.
നിലവിൽ തമിഴ്നാട്ടിൽ മഴക്ക് ശമനം ഉണ്ടായിട്ടുണ്ട്. ചെന്നൈയിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട് മഴ കുറഞ്ഞതോടെ പിൻവലിച്ചു. നിലവിൽ തമിഴ്നാട്ടിൽ 90 ശതമാനം പ്രദേശങ്ങളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. എന്നാൽ, പ്രധാന റോഡുകളിൽ അടക്കം വെള്ളക്കെട്ട് തുടരുകയാണ്.
Read also: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്; നിക്ഷേപകർ വീണ്ടും പ്രതിഷേധത്തിലേക്ക്






































