കൽപ്പറ്റ: വയനാട്ടിൽ റിസോർട്ടുകൾ കേന്ദ്രീകരിച്ച് കഞ്ചാവും ലഹരി വസ്‌തുക്കളും വിൽപന നടത്തുന്ന സംഘത്തിലെ നാല് യുവാക്കൾ പിടിയിൽ. താമരശ്ശേരി സ്വദേശികളായ ഷഹാൻ (31), മുഹമ്മദ് റാഷിദ് (26), ബിജിൻ (28), നിലമ്പൂർ സ്വദേശി ജുനൈദ് (33) എന്നിവരാണ് പിടിയിലായത്.
വൈത്തിരി, മേപ്പാടി പടിഞ്ഞാറത്തറ, കൽപ്പറ്റ ഭാഗങ്ങളിലെ റിസോർട്ടുകൾ കേന്ദ്രീകരിച്ചാണ് സംഘം ലഹരി വിൽപന നടത്തുന്നത്. ഇവർ സഞ്ചരിച്ച മഹീന്ദ്ര വാഹനത്തിൽ നിന്ന് 510 ഗ്രാം കഞ്ചാവും പോലീസ് പിടികൂടിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.
Most Read: കശ്‌മീരിൽ കനത്ത മഞ്ഞുവീഴ്‌ച; ദേശീയ പാതകളിലടക്കം ഗതാഗതം മുടങ്ങി





































