ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 24,882 പേർക്ക് കൂടി കോവിഡ് 19 സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസം റിപ്പോർട് ചെയ്‌ത കേസുകളെക്കാൾ 7 ശതമാനം കൂടുതലാണ് പുതുതായി റിപ്പോർട് ചെയ്‌തത്. 23,285 പേർക്കായിരുന്നു കഴിഞ്ഞ ദിവസം കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിൽ സ്‌ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 1,13,33,728 ആയി.
140 കോവിഡ് മരണങ്ങളാണ് 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്‌തത്. 19,957 പേർ രോഗമുക്‌തി നേടി. 1,58,446 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ആകെ കോവിഡ് മുക്‌തി നേടിയവരുടെ എണ്ണം 1,09,73,260 ആയി. നിലവിൽ 1,97,237 സജീവ കോവിഡ് കേസുകളാണ് ഇന്ത്യയിലുള്ളത്.
Read also: കോവിഡ് വ്യാപനം; പഞ്ചാബിലെ 8 ജില്ലകളിൽ രാത്രി കർഫ്യൂ; സ്‌കൂളുകൾ അടച്ചു







































