മുംബൈ: സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ റിയ ചക്രബര്‍ത്തിയുടെയും സഹോദരന്‍ ഷോയിക്ക് ചക്രബര്‍ത്തിയുടെയും ജാമ്യാപേക്ഷ ബോംബെ കോടതി ഇന്ന് പരിഗണിക്കും. മുംബൈയിലെ പ്രത്യേക കോടതി ഇരുവരുടെയും ജുഡീഷ്യല്‍ കസ്‌റ്റഡി ഒക്‌ടോബര്‍ 20 വരെ നീട്ടിയിരുന്നു. സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തിൽ മുംബൈയിലെ മയക്ക് മരുന്ന് ലോബിയുമായുള്ള ബന്ധം ആരോപിച്ച് സെപ്റ്റംബര്‍ 8നാണ് കാമുകിയായ റിയ ചക്രബര്‍ത്തിയെ എന്‍ സി ബി അറസ്‌ററ് ചെയ്‌തത്.
റിയയെ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു എന്‍സിബി അറസ്‌ററ് ചെയ്‌തത്. സഹോദരന്‍ ഷോയിക്ക് ചക്രബര്‍ത്തി, സാമുവല്‍ മിറാന്‍ഡ, സുശാന്തിന്റെ പാചകക്കാരന്‍ ദിപേഷ് സാവന്ത് എന്നിവര്‍ക്കൊപ്പമാണ് റിയയെ ചോദ്യം ചെയ്‌തത്. സുശാന്ത് പതിവായി കഞ്ചാവ് കഴിക്കാറുണ്ടായിരുന്നു എന്നും ഇതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ താന്‍ ശ്രമിച്ചിരുന്നതായും റിയ വ്യക്‌തമാക്കിയിരുന്നു. സുശാന്ത് സിംഗിന്റെ മരണം ആത്മഹത്യയാണെന്ന എയിംസിന്റെ റിപ്പോര്‍ട്ട് പുറത്തു വന്ന സാഹചര്യത്തില്‍ റിയ ചക്രബര്‍ത്തിയെ മോചിപ്പിക്കാനുള്ള ആവശ്യം ശക്‌തമാവുകയാണ്.
Read also: ഹത്രസ് കേസ്; എസ്ഐടി അന്തിമ റിപ്പോര്‍ട്ട് ഇന്ന്