കാബൂള്‍: അഫ്ഗാന്‍ തലസ്‌ഥാനത്ത് ശനിയാഴ്‌ച രാവിലെ നടന്ന ഭീകരമായ റോക്കറ്റ് ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒരു മാസത്തിനിടെ കാബൂളില്‍ നടന്ന രണ്ടാമത്തെ റോക്കറ്റ് ആക്രമണമാണിത്.
കാബൂളിലെ ലാബ്-ഇ-ജാര്‍ മേഖലയില്‍ നിന്നാണ് പത്തോളം റോക്കറ്റുകള്‍ പ്രയോഗിച്ചതെന്ന് മന്ത്രാലയം വക്‌താവ് താരിഖ് ഏരിയന്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇതില്‍ വിമാനത്താവളത്തിന് അടുത്തുള്ള സ്‌ഥലങ്ങള്‍, പിഡി 9ലെ ഹവാഷിനാസി പ്രദേശം, പിഡി 9ലെ സാന്‍ അബാദ് പ്രദേശം, പിഡി 15ലെ ഖ്വാജാ റവാഷ് പ്രദേശം എന്നിവയും ഉള്‍പ്പെടും.
ഹാമിദ് കര്‍സായി അന്താരാഷ്‌ട്ര വിമാനത്താവളത്തിനും കാബൂളിലെ ഖ്വാജ റവാഷ് പ്രദേശത്തിനും സമീപമാണ് റോക്കറ്റ് ആക്രമണം നടന്നത്. ഇപ്പോള്‍ ആക്രമണം ഉണ്ടായിരിക്കുന്ന പ്രദേശം നേരത്തെ ആക്രമണം നടന്ന സ്‌ഥലവുമായി വളരെ അടുത്താണ് സ്‌ഥിതി ചെയ്യുന്നതെന്നും മന്ത്രാലയം അറിയിച്ചു.
അതേസമയം ആക്രമണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
Read Also: കസ്‌റ്റഡിയില്‍ സൂക്ഷിച്ച 103 കിലോ സ്വര്‍ണ്ണം കാണാതായി; അന്വേഷണത്തിന് ഉത്തരവ്