കാബൂള്‍: നഗരത്തിലെ സൈനികാശുപത്രിയില്‍ ഇരട്ട സ്‌ഫോടനവും വെടിവെപ്പും. കാബൂളിലെ ഏറ്റവും വലിയ സൈനികാശുപത്രിയായ സര്‍ദാര്‍ മുഹമ്മദ് ദാവൂദ് ഖാന്‍ ആശുപത്രിയിലാണ് അക്രമ സംഭവങ്ങളുണ്ടായത്. സ്‌ഫോടനങ്ങളിലും വെടിവെപ്പിലും 19 പേര്‍ മരണപ്പെട്ടതായാണ് വിവരം. 50ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്‌തമായിട്ടില്ലെങ്കിലും ആശുപത്രിയില്‍ സുരക്ഷാ ജീവനക്കാരും ഐസിസ് ഖൊറേസാന്‍ തീവ്രവാദികളും തമ്മില്‍ പോരാട്ടം നടന്നതായി പ്രദേശ വാസികള്‍ അറിയിച്ചു.
അതേസമയം സ്‌ഥലത്ത് സുരക്ഷാ സേനയെ വിന്യസിച്ചതായി താലിബാന്‍ വക്‌താക്കള്‍ അറിയിച്ചു. ആക്രമണമുണ്ടായ ആശുപത്രി പരിസരത്ത് നിന്നും വ്യാപകമായി പുകയും പൊടിപടലവും ഉയരുന്നുണ്ട്.
അഫ്ഗാനില്‍ പാശ്‌ചാത്യ സര്‍ക്കാരിനെ പുറത്താക്കി സമാധാനം കൊണ്ടുവന്നുവെന്നാണ് താലിബാൻ അവകാശപ്പെടുന്നതെങ്കിലും രാജ്യത്ത് ആക്രമണങ്ങളുടെയും കൊലപാതകങ്ങളുടെയും പരമ്പര തുടരുന്ന നിലയാണ്.
മിക്ക ആക്രമണങ്ങള്‍ക്ക് പിന്നിലും ഐസിസ് ഖൊറേസാന്‍ ആണെന്നാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്. നേരത്തെ 2017ലും ഐസിസ് ആശുപത്രിയില്‍ ആക്രമണം നടത്തിയിരുന്നു. അന്ന് 30 പേർക്കാണ് ജീവൻ നഷ്‌ടമായത്.
Most Read: മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തണം; തമിഴ്‌നാട്ടിൽ പ്രതിഷേധത്തിന് ഒരുങ്ങി എഐഎഡിഎംകെ