ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തണം എന്നാവശ്യപ്പെട്ട് തമിഴ്നാട്ടിൽ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി എഐഎഡിഎംകെ. അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തണം എന്നാവശ്യപ്പെട്ട് നവംബർ 9ന് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എഐഎഡിഎംകെ നേതാവ് ഒ പനീർശെൽവവും എടപ്പാടി പളനി സ്വാമിയും സംയുക്‌ത പ്രസ്‌താവനയിൽ അറിയിച്ചു.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറക്കാൻ തീരുമാനിച്ച ഡിഎംകെ സർക്കാരിനെതിരെ ആയിട്ടായിരിക്കും പ്രതിഷേധമെന്നും പ്രസ്‌താവനയിൽ പറയുന്നു.
തമിഴ്നാട്ടിലെ തേനി, മധുര, ദിണ്ഡിഗൽ, ശിവഗംഗൈ, രാമനാഥപുരം എന്നീ അഞ്ച് ജില്ലകളിലായിരിക്കും പ്രതിഷേധം സംഘടിപ്പിക്കുക.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പുമായി ബന്ധപ്പെട്ട് ഉയർന്ന ആശങ്കയ്‌ക്കൊടുവിൽ അണക്കെട്ടിൽ നിന്ന് തമിഴ്നാട് ജലം പുറത്തേക്ക് ഒഴുക്കി വിട്ടിരുന്നു. ആദ്യം മൂന്ന് ഷട്ടറുകൾ തുറന്ന് ജലം പുറത്തേക്ക് വിട്ടുവെങ്കിലും അണക്കെട്ടിലെ ജലനിരപ്പ് കുറയാത്തതിനാൽ വീണ്ടും മൂന്ന് ഷട്ടറുകൾ കൂടി തുറന്ന് ജലം പുറത്തേക്ക് വിട്ടിരുന്നു.
Most Read: കശ്‌മീരി മുസ്‌ലിമുകളെ ആക്രമിക്കാൻ ആഹ്വാനം; ബിജെപി നേതാവിനെതിരെ കേസ്