കശ്‌മീരി മുസ്‌ലിമുകളെ ആക്രമിക്കാൻ ആഹ്വാനം; ബിജെപി നേതാവിനെതിരെ കേസ്

By News Bureau, Malabar News
Vikram Randhawa-case
Ajwa Travels

ശ്രീനഗർ: കശ്‌മീരി മുസ്‌ലിമുകൾക്ക് എതിരായ അപകീർത്തികരമായ പരാമർശത്തില്‍ ബിജെപി നേതാവിനെതിരെ കേസ് എടുത്ത് ജമ്മുകശ്‌മീർ പോലീസ്. ബിജെപി മുതിര്‍ന്ന നേതാവ് വിക്രം റൺദ്ദാവയ്‌ക്ക് എതിരെയാണ് എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്.

ടി-20 ലോകകപ്പിലെ പാകിസ്‌ഥാന്റെ വിജയ ആഘോഷവുമായി ബന്ധപ്പെട്ടായിരുന്നു വിക്രം റൺദ്ദാവയുടെ വിവാദ പരാമർശം. അഭിഭാഷകനായ മുസാഫിര്‍ അലി ഷായുടെ പരാതിയിലാണ് ബാഹു ഫോര്‍ട്ട് പോലീസ് കേസ് എടുത്തിരിക്കുന്നത്. മുന്‍ എംഎല്‍എയും നിലവിലെ പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറിയുമാണ് റണ്‍ദ്ദാവ.

ഇന്ത്യന്‍ ശിക്ഷാ നിയമം 295 എ, 505 എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്. മതസ്‌പർധ സൃഷ്‌ടിക്കാന്‍ ശ്രമിച്ചതിനും മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചതിനുമാണ് കേസ്. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെങ്കിലും റണ്‍ദ്ദാവയെ ഇനിയും അറസ്‌റ്റ് ചെയ്‌തിട്ടില്ല.

ഇന്ത്യ-പാക് മൽസരത്തില്‍ പാക് വിജയം ആഘോഷിച്ച കശ്‌മീരി മുസ്‌ലിമുകള്‍ക്കെതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്‌തായിരുന്നു വിക്രം റൺദ്ദാവയുടെ വിവാദ പരാമർശം. ജമ്മുവില്‍ നടന്ന ഒരു പൊതുയോഗത്തിൽ ആയിരുന്നു റണ്‍ദ്ദാവ പരാമര്‍ശം നടത്തിയത്. വിവാദ പരാമര്‍ശം അടങ്ങിയ വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാവുകയും ചെയ്‌തിരുന്നു.

പാക് വിജയം ആഘോഷിച്ചവരെ ആക്രമിക്കാനും അവരെ ജീവനോടെ തൊലിയുരിക്കാനും ആയിരുന്നു ബിജെപി നേതാവിന്റെ ആഹ്വാനം. അതേസമയം സംഭവത്തില്‍ റൺദ്ദാവക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയെന്ന് ബിജെപി അറിയിച്ചു. 48 മണിക്കൂറിനുള്ളിൽ മറുപടി നൽകണമെന്നാണ് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്.

Most Read: മഹിളാ കോൺഗ്രസിന്റെ ആരോപണത്തിൽ തെളിവില്ല, ജോജുവിന്റെ പരാതിയിൽ ഉടൻ അറസ്‌റ്റ്; പോലീസ് കമ്മീഷണർ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE