തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ഇന്ന് ജയിൽ മോചിതയായേക്കും. ജാമ്യം ലഭിച്ച് മൂന്ന് ദിവസമായെങ്കിലും ജാമ്യ നടപടികൾ പൂർത്തിയാകാത്തതാണ് പുറത്ത് ഇറങ്ങുന്നത് വൈകാൻ കാരണം. ആറ് കേസുകളിലാണ് സ്വപ്‌ന റിമാൻഡിലായത്.
ഇതിൽ തിരുവനന്തപുരത്തെ കോടതികളിലുള്ള രണ്ട് കേസുകളിലെ ജാമ്യ നടപടി പൂർത്തിയായി. എറണാകുളത്തെ വിവിധ കോടതികളിലായി 28 ലക്ഷത്തോളം രൂപ കെട്ടിവെയ്‌ക്കണം. ഇതിനുള്ള നടപടി ഇന്ന് പൂർത്തിയായി ഉത്തരവ് തിരുവനന്തപുരത്തെ അട്ടക്കുളങ്ങര വനിതാ ജയിലിൽ എത്തിയാൽ മാത്രമേ സ്വപ്‌നക്ക് ഇന്ന് ഇറങ്ങാൻ സാധിക്കൂ.
Also Read: സർക്കാരിന് 5 വർഷം ഭരിക്കാമെങ്കിൽ കർഷക പ്രതിഷേധത്തിനും കഴിയും; ടിക്കായത്ത്






































