കീവ്: യുക്രൈനിൽ വീണ്ടും ആക്രമണം കടുപ്പിച്ച് റഷ്യ. വെള്ളിയാഴ്‌ച പുലർച്ചെയോടെ കീവിലെ മിക്കവാറും എല്ലാ ജില്ലകളിലും റഷ്യയുടെ വ്യോമാക്രമണം നടന്നതായി യുക്രൈന്റെ തലസ്‌ഥാനമായ കീവിലെ മേയർ വിറ്റാലി ക്‌ളിറ്റ്‌ഷ്‌കോ പറഞ്ഞു. നഗരത്തിലുടനീളം സ്‌ഫോടനങ്ങൾ കേട്ടതായും കീവിലെ അടിസ്‌ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങളെന്നും മേയർ പറഞ്ഞു.
നഗരത്തിലുടനീളം അടിയന്തിര മെഡിക്കൽ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. ആക്രമണത്തിൽ കുറഞ്ഞത് 11 പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. ഒരു ഗർഭിണിയും അതീവ ഗുരുതരാവസ്‌ഥയിലുള്ള ഒരു പുരുഷനും ഉൾപ്പടെ അഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതുവരെയും മരണങ്ങൾ റിപ്പോർട് ചെയ്‌തിട്ടില്ല.
2022ൽ അധിനിവേശം ആരംഭിച്ചതിന് ശേഷം മോസ്‌കോ യൂറിനിലെ ഊർജ നിലയങ്ങൾ, റെയിൽ ശൃംഖലകൾ, ജനവാസ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ആവർത്തിച്ച് ആക്രമണം നടത്തിയിട്ടുണ്ട്. വെള്ളിയാഴ്‌ചത്തെ ആക്രമണങ്ങളിൽ മിസൈലുകളും ഡ്രോണുകയും ഉൾപ്പെട്ടിട്ടുണ്ടെന്ന് കീവ് റീജിയണൽ മിലിട്ടറി അഡ്‌മിനിസ്‌ട്രേഷൻ മേധാവി മൈക്കോള കലാഷ്‌നിക് പറഞ്ഞു.
Most Read| ലോകത്ത് നിർബന്ധമായും കണ്ടിരിക്കേണ്ട സ്‌ഥലങ്ങൾ; പട്ടികയിൽ കൊച്ചിയും







































