ഹേഗ്: റഷ്യ-യുക്രൈൻ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ അന്താരാഷ്‌ട്ര നീതിന്യായ കോടതി വിധി ഇന്നുണ്ടാകും. റഷ്യൻ അധിനിവേശത്തെ കുറിച്ചുള്ള യുക്രൈന്റെ പരാതിയിൽ ഹേഗിലെ അന്താരാഷ്‌ട്ര നീതിന്യായ കോടതിയാണ് ഇന്ന് വിധി പറയുക. റഷ്യ തങ്ങളുടെ രാജ്യത്തേക്ക് കടന്നുകയറുകയും അനധികൃതമായി യുദ്ധത്തിനെത്തുകയും ആയിരുന്നെന്നുമാണ് യുക്രൈൻ അന്താരാഷ്‌ട്ര നീതിന്യായ കോടതിയിൽ പരാതിപ്പെട്ടിരിക്കുന്നത്.
യുദ്ധം ഒഴിവാക്കണമെന്ന് ആഗ്രഹിക്കുന്ന ലോക ജനത നീതിന്യായ കോടതിയുടെ വിധി പ്രത്യാശയോടെയാണ് കാത്തിരിക്കുന്നത്. അതിനിടെ നേതാക്കൾക്കുള്ള അമേരിക്കൻ വിലക്കിന് മറുപടിയുമായി റഷ്യയും രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനടക്കമുള്ളവർക്ക് റഷ്യ പ്രവേശന വിലക്കേർപ്പെടുത്തിയതായി വിവിധ അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.
ജോ ബൈഡൻ ഉൾപ്പെടെ അമേരിക്കയിലെ 13 പ്രമുഖ രാഷ്‌ട്രീയ വ്യക്‌തിത്വങ്ങൾക്കാണ് റഷ്യ വിലക്കേർപ്പെടുത്തിയത് എന്നാണ് റിപ്പോർട്ടുകൾ. അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ളിങ്കൻ, ഹിലാരി ക്ളിന്റൻ, അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്‌റ്റിൻ, സിഐഎ മേധാവി വില്യം ബെൻസ് എന്നിവരടക്കമുള്ളവർക്കാണ് നിരോധനം.
Read Also: ഹിജാബ് മുഖംമൂടുന്ന ബുർഖയോ നിഖാബൊ അല്ല; അത് മുടിമറയ്‌ക്കുന്ന ശിരോവസ്‌ത്രമാണ്