കീവ്: യുക്രൈൻ തലസ്ഥാനമായ കീവിൽ ഷെല്ലാക്രമണം രൂക്ഷമാക്കി റഷ്യ. കീവിന് സമീപത്തെ പ്രസവാശുപത്രിയിലാണ് റഷ്യ ഷെല്ലാക്രമണം നടത്തിയത്. എന്നാൽ ആശുപത്രിയിൽ നിന്നും ആളുകളെ മുഴുവൻ ഒഴിപ്പിക്കാൻ സാധിച്ചതിനാൽ ആളപായമുണ്ടായിട്ടില്ലെന്ന് ആശുപത്രി സിഇഒ വ്യക്തമാക്കി.
ബുസോവ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ആശുപത്രിക്ക് നേരെയാണ് ഷെല്ലാക്രമണം ഉണ്ടായത്. ഇവിടെ ഇപ്പോൾ റഷ്യൻ സൈനികരുടെ കടുത്ത ആക്രമണമാണ് നടക്കുന്നത്. ആശുപത്രിയിൽ നിന്നും ഒഴിപ്പിച്ച ആളുകൾ നിലവിൽ സുരക്ഷിത സ്ഥാനങ്ങളിലാണെന്നും ആശുപത്രി സിഇഒ വ്യക്തമാക്കി.
നിലവിൽ റഷ്യൻ സൈന്യം യുക്രൈന് നേരെ ഷെല്ലാക്രമണം ശക്തമാക്കുകയാണ്. ജനവാസ കേന്ദ്രങ്ങളിൽ ഉൾപ്പടെ ആക്രമണം നടത്തി യുക്രൈനെ കൂടുതൽ സമ്മർദ്ദത്തിലാക്കാനാണ് റഷ്യയുടെ നീക്കം. കഴിഞ്ഞ 6 ദിവസമായി റഷ്യ യുക്രൈനിൽ നടത്തുന്ന യുദ്ധത്തിൽ 350ലധികം സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. എന്നാൽ സിവിലിയൻമാർക്കെതിരായ ആക്രമണത്തിൽ റഷ്യക്കെതിരെ യുദ്ധക്കുറ്റം ചുമത്തണമെന്നാണ് യുക്രൈൻ പ്രസിഡണ്ട് വ്ളോഡിമിർ സെലെൻസ്കി ആവശ്യപ്പെടുന്നത്.
Read also: ന്യൂനപക്ഷ വർഗീയതയെ ശക്തമായി ചെറുക്കണം; സിപിഎം പ്രവർത്തന റിപ്പോർട്







































