കീവ്: റഷ്യൻ മിസൈലുകൾ നഗരത്തിലെ ഒരു എയർക്രാഫ്റ്റ് റിപ്പയർ പ്ളാന്റിൽ ആക്രമണം നടത്തിയതായി ലിവിവ് മേയർ ആൻഡ്രി സഡോവി. വെള്ളിയാഴ്‌ചയാണ് ആക്രമണം നടന്നത്. കീവ് ഇൻഡിപെൻഡന്റ് എന്ന മാദ്ധ്യമമാണ് വാർത്ത റിപ്പോർട് ചെയ്‌തത്.
⚡️Update: Mayor Andriy Sadovyi said Russian missiles struck an aircraft repair plant in Lviv early on March 18.
— The Kyiv Independent (@KyivIndependent) March 18, 2022
അതേസമയം, യുക്രൈനിലെ ലിവിവ് വിമാനത്താവളത്തിന് ചുറ്റുമുള്ള പ്രദേശം റഷ്യൻ സൈന്യം ആക്രമിച്ചതായി മേയർ ആൻഡ്രി സഡോവിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട് ചെയ്‌തു. പ്രദേശത്ത് കറുത്ത പുക ഉയരുന്നുണ്ടെന്നും പോലീസും ആംബുലൻസും സംഭവ സ്‌ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി.
#UPDATE Russian forces have struck an area around Lviv’s airport in Ukraine, Mayor Andriy Sadovyi says.
Sadovyi could not give a precise address but says “it’s definitely not an airport”, as grey smoke streams across the sky and ambulances and police vehicles race to the scene pic.twitter.com/QPkjQHjAN3
— AFP News Agency (@AFP) March 18, 2022
അതിനിടെ യുക്രൈൻ-റഷ്യ യുദ്ധം തുടരുന്ന സാഹചര്യത്തിൽ സ്‌ഥിതിഗതികള്‍ വിലയിരുത്താന്‍ ചൈനയുമായി അമേരിക്ക ഇന്ന് ചര്‍ച്ച നടത്തും. അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍, ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍ പിങിനെ ഫോണില്‍ ബന്ധപ്പെടും. റഷ്യ-യുക്രൈന്‍ യുദ്ധ പശ്‌ചാത്തലത്തില്‍ ചൈനയുടെ നിലപാടിനെതിരെ നേരത്തെ അമേരിക്ക ശക്‌തമായ താക്കീത് നല്‍കിയിരുന്നു.
റഷ്യയെ സഹായിച്ചാല്‍ അതിന്റെ പ്രത്യാഘാതം സഹിക്കാന്‍ ചൈന തയ്യാറാണം എന്നായിരുന്നു അമേരിക്കയുടെ താക്കീത്. ചൈന ഏതറ്റം വരെ റഷ്യയെ സഹായിക്കുമെന്ന് നിരീക്ഷിച്ചു വരികയാണെന്നും അമേരിക്ക പ്രതികരിച്ചിരുന്നു. റഷ്യക്കുണ്ടാകുന്ന സാമ്പത്തിക നഷ്‌ടത്തെ നികത്താന്‍ ഒരു രാജ്യവും തയ്യാറാകരുതെന്നും ഒരു രാജ്യത്തെയും അതിന് അനുവദിക്കില്ലെന്നുമായിരുന്നു അമേരിക്കയുടെ നിലപാട്.
Most Read: ‘പുട്ട് ബന്ധങ്ങളെ തകർക്കും’; മൂന്നാം ക്‌ളാസുകാരന്റെ ഉത്തരക്കടലാസ് വൈറലാകുന്നു







































