‘ഭീകരതക്കെതിരെ പോരാട്ടം അനിവാര്യം, അതിർത്തിയിൽ സമാധാനം നിലനിർത്തുക പ്രധാനം’

ദുഷ്‌കരമായ കാലഘട്ടത്തിന് ശേഷം ഇന്ത്യയും ചൈനയും ഉഭയകക്ഷി ബന്ധവുമായി മുന്നോട്ട് പോവുകയാണെന്നും എസ്. ജയശങ്കർ പറഞ്ഞു.

By Senior Reporter, Malabar News
Dr S. Jaishankar
Image courtesy | Dr. S Jaishankar's FB
Ajwa Travels

ന്യൂഡെൽഹി: അതിർത്തിയിൽ സംഘർഷാവസ്‌ഥ ലഘൂകരിക്കണമെന്നും സമാധാനം നിലനിർത്തുന്നതിനാണ് പ്രാധാന്യമെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ദുഷ്‌കരമായ കാലഘട്ടത്തിന് ശേഷം ഇന്ത്യയും ചൈനയും ഉഭയകക്ഷി ബന്ധവുമായി മുന്നോട്ട് പോവുകയാണെന്നും എസ്. ജയശങ്കർ പറഞ്ഞു.

ചൈനീസ് വിദേശകാര്യ മന്ത്രി വാങ്‌യിയുമായുള്ള കൂടിക്കാഴ്‌ചയിലാണ് ജയശങ്കർ ഇന്ത്യ-ചൈന ബന്ധത്തെ കുറിച്ച് സംസാരിച്ചത്. നമ്മുടെ ബന്ധങ്ങളിൽ പോസിറ്റിവിറ്റി നിലനിർത്തുന്നതിന് അതിർത്തി പ്രദേശങ്ങളിൽ സമാധാനവും ശാന്തിയും സംയുക്‌തമായി നിലനിർത്തണം. സംഘർഷം ലഘൂകരിക്കാനുള്ള പ്രക്രിയ മുന്നോട്ട് കൊണ്ടുപോകേണ്ടതും അത്യാവശ്യമാണ്.

എല്ലാതരം ഭീകരതയ്‌ക്കും എതിരായ പോരാട്ടത്തിനാണ് ഇനി ഇരുരാജ്യങ്ങളും മുൻഗണന നൽകേണ്ടത്. ഈ വിഷയത്തിൽ നമ്മുടെ കാഴ്‌ചപ്പാടുകൾ പങ്കുവെക്കുന്നതിനായി ഞാൻ ആഗ്രഹിക്കുന്നു. നിലവിലെ സാഹചര്യത്തിൽ, ആഗോള സമ്പദ്‌വ്യവസ്‌ഥയിൽ സ്‌ഥിരത നിലനിർത്തുകയും അത് വർധിപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ന്യായവും സന്തുലിതവുമായ ഒരു ലോകക്രമമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും എസ്. ജയശങ്കർ പറഞ്ഞു.

Most Read| കടൽവെള്ളത്തിന് ഇളം ചുവപ്പ് നിറം! എന്തെന്ന് മനസിലാവാതെ എടക്കഴിയൂർ ഗ്രാമം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE