പത്തനംതിട്ട: ശബരിമല പതിനെട്ടാം പടിയിൽ നിന്നുള്ള പോലീസുകാരുടെ ഫോട്ടോഷൂട്ട് വിവാദമായതിന് പിന്നാലെ റിപ്പോർട് തേടി എഡിജിപി എസ് ശ്രീജിത്. സന്നിധാനം സ്‌പെഷ്യൽ ഓഫീസർ കെഇ ബൈജുവിനോടാണ് റിപ്പോർട് തേടിയത്.
18ആം പടിയിൽ തിരിഞ്ഞു നിന്ന് പോലീസ് ഉദ്യോഗസ്‌ഥർ ചിത്രമെടുത്തതിലാണ് നടപടി. തിങ്കളാഴ്‌ചയാണ് വിവാദഫോട്ടോ എടുത്തത്. ശബരിമല ഡ്യൂട്ടിക്ക് ശേഷം ആദ്യ ബാച്ചിലെ പോലീസുകാരാണ് 18ആം പടിയിൽ നിന്ന് ഫോട്ടോ എടുത്തത്. ചിത്രങ്ങൾ സാമൂഹിക മാദ്ധ്യമത്തിൽ വ്യാപകമായി പ്രചരിച്ചതോടെ വിവാദമായി.
വിഷയത്തിൽ പോലീസുകാർക്കെതിരെ വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തി. പോലീസ് ഉദ്യോഗസ്‌ഥർക്ക് ഇതിന് ഒത്താശ നൽകിയതിൽ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതിയെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്‌ഥാന പ്രസിഡണ്ട് വിജി തമ്പി, ജനറൽ സെക്രട്ടറി വിആർ രാജശേഖരൻ എന്നിവർ ആരോപിച്ചു. സംഭവത്തിൽ കേരള ക്ഷേത്ര സംരക്ഷണ സമിതിയും പ്രതിഷേധിച്ചു.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!